
ലണ്ടൻ: കൊവിഡ് വാക്‌സിൻ സെപ്തംബറിൽ പുറത്തിറക്കുമെന്ന അവകാശവാദവുമായി ബ്രിട്ടീഷ് മരുന്ന് നിർമ്മാണ കമ്പനിയായ ആസ്ട്രസെനാക്ക. ഒക്സ്ഫോർഡ് സർവകലാശാലയുമായി ചേർന്നാണ് ആസ്ട്രസെനാക്ക വാക്‌സിൻ നിർമിക്കുന്നത്. സെപ്തംബർ മാസത്തോടെ 200 കോടിയോളം ഡോസ് വാക്‌സിൻ തയാറാക്കാമെന്ന പ്രതീക്ഷയിലാണ് ആസ്ട്രസെനാക്ക കമ്പനി നേതൃത്വം. ഇതുവരെ ഞങ്ങൾ ശരിയായ ട്രാക്കിലാണ് ഒാടുന്നത്. ഇപ്പോൾ തന്നെ ഞങ്ങൾ വാക്‌സിൻ നിർമ്മാണം ആരംഭിക്കുകയാണ്. പരിശോധനാ ഫലങ്ങൾ ലഭിക്കുമ്പോഴേക്കും അവ ഉപയോഗത്തിന് തയ്യാറായിരിക്കണം. ആഗസ്റ്റ് മാസത്തോടെ ഡാറ്റ ലഭിക്കുമെന്നാണ് ഞങ്ങളുടെ ഇപ്പോഴത്തെ ധാരണ. സെപ്തംബറോടെ ഫലപ്രദമായ വാക്‌സിൻ ലഭ്യമായോ എന്ന കാര്യം അറിയാൻ സാധിക്കും - -ആസ്ട്രസെനാക്ക ചീഫ് എക്സിക്യൂട്ടീവ് പാസ്കൽ സോറിയോട്ട് പറഞ്ഞു. അതേസമയം വിതരണത്തിന് തയാറായി 20 ലക്ഷം വാക്‌സിൻ ഡോസ് നിർമ്മിച്ചതായി അമേരിക്കയും അവകാശപ്പെടുന്നുണ്ട്.