മറ്റ് ടെലികോം ഓപ്പറേറ്റർമാരെ അപേക്ഷിച്ച് മികച്ച ആനുകൂല്യങ്ങളുള്ള പ്ലാനുകൾ അവതരിപ്പിക്കുന്ന കാര്യത്തിൽ റിലയൻസ് ജിയോ എന്നും ഒരു പടി മുന്നിലാണ്. മറ്റ് ഓപ്പറേറ്റർമാരോട് കിടപിടിക്കുന്ന തരത്തിലുള്ള മികച്ച പ്ലാനുകളാണ് ജിയോ തങ്ങളുടെ ഉപയോക്താക്കൾക്ക് നൽകുന്നത്. എയർടെൽ 401 രൂപയുടെ പ്ലാൻ കുറച്ച് കാലം മുന്നെ അവതരിപ്പിച്ചിരുന്നു. ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷൻ നൽകുന്ന ഈ പ്ലാനിനോട് മത്സരിക്കാൻ നാല് ഡാറ്റ ആഡ്-ഓൺ പായ്ക്കുകളാണ് ഇപ്പോൾ ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ജിയോ പുതുതായി അവതരിപ്പിച്ച ഡിസ്നി+ ഹോട്ട്സ്റ്റാർ ഡാറ്റ ആഡ്-ഓൺ പായ്ക്കിലൂടെ ഉപഭോക്താക്കൾക്ക് 240 ജിബി വരെയുള്ള ഡാറ്റയാണ് ലഭിക്കുക. ഇതിനൊപ്പം ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷനും നൽകുന്ന രണ്ട് വോയ്‌സ് കോളിംഗ് പായ്ക്കുകളും ജിയോ അവതരിപ്പിച്ചു. ഡിസ്നി + ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നൽകുന്ന ഡാറ്റ ആഡ്-ഓണുകളെ അടുത്തറിഞ്ഞാലോ?
₹612 ഡാറ്റാ ആഡ്-ഓൺ പായ്ക്ക്
വോയിസ് കോളിങ് ആനുകൂല്യം നൽകുന്ന ജിയോയുടെ ഡാറ്റ ആഡ് ഓൺ പാക്കാണ് 612 രൂപയുടേത്. ഈ പ്ലാനിലൂടെ മറ്റ് നെറ്റ്‌വർക്കിലേക്ക് 6000 മിനുറ്റ് സൗജന്യ കോളുകൾ ലഭ്യമാണ്. 72 ജിബി അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യവും ലഭിക്കും. ഈ പ്ലാനിന്റെ വാലിഡിറ്റി നിലവിലുള്ള അടിസ്ഥാന പ്ലാനിന്റെ വാലിഡിറ്റിക്ക് തുല്യമാണ്. ഈ പ്ലാൻ ഒരു വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷനും ലഭ്യമാക്കുന്നുണ്ട്.
₹1,004 ഡാറ്റാ ആഡ്-ഓൺ പായ്ക്ക്
200 ജിബി ഡാറ്റ നൽകുന്ന പായ്ക്കാണ് 1,004 രൂപയുടേത്. ഈ പായ്ക്കിനൊപ്പവും ഒരു വർഷത്തെ ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കും. ഈ പായ്ക്ക് റീചാർജ് ചെയ്യാൻ മറ്റ് ബേസ് പ്ലാനുകൾ ആവശ്യമില്ല. ഇതൊരു സ്റ്റാൻഡ് എലോൺ പ്ലാനാണ്. 120 ദിവസത്തെ സ്റ്റാൻഡലോൺ വാലിഡിറ്റിയുണ്ട്.
₹ 1,206 രൂപ ഡാറ്റാ ആഡ്-ഓൺ പായ്ക്ക്
പുതിയ 1,206 രൂപ ഡാറ്റാ ആഡ്-ഓൺ പായ്ക്കിന് 180 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. മറ്റ് ബേസ് പ്ലാൻ ഇല്ലാതെ തന്നെ ഈ പ്ലാൻ ലഭ്യമാകും. 240 ജിബി ഡാറ്റ ലഭിക്കും. 180 ദിവസത്തെ കാലാവധിയാണുള്ളത്. ഈ പ്ലാനിലും ഒരു വർഷത്തെ ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ ജിയോ നൽകുന്നു. ₹ 1,208 ഡാറ്റാ ആഡ്-ഓൺ പായ്ക്ക് 240 ജിബി ഡാറ്റ ആനുകൂല്യം 240 ദിവസത്തെ വാലിഡിറ്റിയിൽ നൽകുന്നു. കൂടുതൽ വാലിഡിറ്റി ആവശ്യമുള്ള ഉപയോക്താക്കൾക്ക് രണ്ട് രൂപ അധികം നൽകി 60 ദിവസം അധിക വാലിഡിറ്റി നേടാം. ഈ പ്ലാനിനൊപ്പവും ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ ഒരു വർഷത്തേക്ക് ലഭിക്കുന്നത്