രാംചരൺ തേജയെയും ജൂനിയർ എൻ.ടി. ആറിനെയും നായകരാക്കി രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രിയാ ശരണും ആർ. ആർ. ആർ. എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ അജയ് ദേവ്ഗണിന്റെ ഭാര്യാ വേഷമാണ് ശ്രീയയ്ക്ക്.
ബിസിനസുകാരനായ ആർഡ്രേ കോസ്ചോവിനെ വിവാഹം കഴിച്ച ശേഷംസ്പെയിനിൽ സ്ഥിരതാമസമാക്കിയ ശ്രിയ രാജമൗലിയുടെ ഓഫർ ലഭിച്ചതിൽ ആവേശത്തിലാണ്. ഷൂട്ടിംഗ് തുടങ്ങിയാലുടൻ ഇന്ത്യയിലേക്ക് പറന്നെത്താനുള്ള ഒരുക്കത്തിലാണ് താനെന്ന് ശ്രിയ പറയുന്നു. പ്രഭാസ് നായകനായ രാജമൗലിയുടെ ഛത്രപതി എന്ന ചിത്രത്തിൽ ശ്രിയ നായികയായി അഭിനയിച്ചിട്ടുണ്ട്.