divakaran

പാനൂർ: മുൻ മന്ത്രി പി.ആർ. കുറുപ്പിന്റെ മകനും ഗുരുവായൂർ ദേവസ്വം മുൻ ഭരണ സമിതി അംഗവുമായ കെ.പി. ദിവാകരൻ (78) നിര്യാതനായി. മുൻ മന്ത്രി കെ.പി.മോഹനൻ സഹോദരനാണ്. പാനൂർ പി.ആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ, കെ.കെ.വി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ, കൊളവല്ലൂർ പി.ആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവയുടെ മാനേജരും പാനൂർ അയ്യപ്പക്ഷേത്രം പ്രസിഡന്റുമായിരുന്നു.
ഭാര്യ: സരള. മക്കൾ: പ്രവീൺ, പ്രശാന്ത് കുട്ടൻ, ഡോ. പ്രജിത്ത് (ദുബായ്). മരുമക്കൾ: ഗീതാഞ്ജലി, ജീജ (അദ്ധ്യാപിക പി.ആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ), ഡോ. സിതാര (ദുബായ്). മറ്റു സഹോദരങ്ങൾ: ഡോ. കെ.പി. ബാലഗോപാൽ (മലപ്പുറം), നിർമ്മല, ബേബി സുജയ, പുഷ്പ വേണി, പരേതരായ കെ.പി. രാജരത്നം, പ്രേമലത. മൃതദേഹം പുത്തൂരിൽ മകൻ പ്രവീണിന്റെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.