തിരുവനന്തപുരം: ട്രോളിംഗ് നിരോധനവേളയിലെ പട്രോളിംഗിനും കടൽ സംരക്ഷണ പ്രവർത്തനങ്ങൾക്കുമായി 20 സ്വകാര്യ ബോട്ടുകളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രി ജെ.മെഴ്സിക്കുട്ടി അമ്മ അറിയിച്ചു. സാഹചര്യം അനുസരിച്ച് കൂടുതൽ ബോട്ടുകൾ ലഭ്യമാക്കും. ഹാർബറുകളിലും ലാൻഡിംഗ് സെന്ററുകളിലുമുള്ള പെട്രോൾ ബങ്കുകളുടെ പ്രവർത്തനം ഇന്ന് രാത്രി അവസാനിക്കും.
ട്രോളിംഗ് പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിനും സംരക്ഷണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനും നിർമ്മിച്ച മറൈൻ ആംബുലൻസ് കടലിൽ ഇറക്കുന്നതിനുള്ള തീയതി ഉടൻ പ്രഖ്യാപിക്കും. ട്രോളിംഗ് കാലയളവിൽ വലിയ വള്ളങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കണം. മണ്ണെണ്ണ ഉപയോഗിക്കുന്ന എൻജിനുകളുടെ വലിപ്പം കുറയ്ക്കാൻ മത്സ്യത്തൊഴിലാളികൾ ശ്രദ്ധിക്കണം.
മൺസൂൺ ആരംഭിച്ചതിനാൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ കണക്കിലെടുത്തേ തൊഴിലാളികൾ കടലിൽ പോകാവൂ.