plane

ന്യൂഡൽഹി: ഒഡിഷയിൽ പരിശീലന പറക്കലിനിടെ ചെറുവിമാനം തകർന്നു വീണ്​ പരിശീലകനും വിദ്യാർത്ഥിയും മരിച്ചു. ഒഡിഷയിലെ ദേൻകനാൽ ജില്ലയിലെ ബിരാസൽ ബേസിലെ സർക്കാർ ഏവിയേഷൻ ട്രെയിനിംഗ്​ ഇൻസ്റ്റിറ്റ്യൂട്ടിലാണ്​ അപകടം. പരിശീലകൻ സഞ്ജയ്​ ഝാ, വിദ്യാർത്ഥി അനീഷ്​ ഫാത്തിമ എന്നിവരാണ്​ മരിച്ചത്​. ചെറുവിമാനം പറന്നുയർന്ന്​ അൽപ്പ സമയത്തിനകം തകർന്നു വീണതായി ദേൻകനാൽ പൊലീസ്​ സൂപ്രണ്ട്​ അനുപമ ജെയിംസ്​ പറഞ്ഞു.