തിരുവനന്തപുരം:കടകംപള്ളി ഒരുവാതിൽകോട്ടയിലെ എസ്.എൻ ലൈബ്രറിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ടി.വി സംഭാവന നൽകി. ലൈബ്രറിയിൽ നേരിട്ടെത്തിയാണ് മന്ത്രി ടി.വി കൈമാറിയത്. പ്രദേശത്തെ ഓൺലൈൻ സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് വേണ്ടിയാണിതെന്ന് മന്ത്രി അറിയിച്ചു. വിക്ടേഴ്‌സ് ചാനൽ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണവും മന്ത്രി ഏർപ്പെടുത്തി. ടിവി കൈമാറുന്ന ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് കെ.വിദ്യാധരൻ,സെക്രട്ടറി സുധാകരൻ,ട്രഷറർ ചാവടി രാജേഷ്, എക്സിക്യൂട്ടീവ് അംഗം സുനിൽ കുമാർ, മുൻ കൗൺസിലർമാരായ പി.കെ. ഗോപകുമാർ, രതീന്ദ്രൻ,സുരേഷ് കുമാർ,ശിശുക്ഷേമ സമിതി ജില്ലട്രഷറർ അശോക് കുമാർ എന്നിവർ പങ്കെടുത്തു.