shafi-parambil-

തിരുവനന്തപുരം : ഷാർജയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച നിതിനെ അനുസ്മരിച്ച് യൂത്ത് കോൺഗ്രസ് നേതാവും എം.എൽ.എയുമായ ഷാഫി പറമ്പിൽ. ഗർഭിണികൾ ഉൾപ്പെടെ പ്രവാസ ലോകത്ത് കുടുങ്ങികിടന്നവരെ നാട്ടിലെത്തിക്കാൻ നിയമ പോരാട്ടത്തിന് തയ്യാറായ ആതിരക്ക് ആദരമെന്നോണം നൽകിയ യൂത്ത് കെയർടിക്കറ്റിന് പകരമായി 2 സാധാരണക്കാർക്ക് നിതിൻ ടിക്കറ്റ് നൽകിയിരുന്നു. നിതിന്‍ അന്ന് തൊട്ട് ഇന്നുവരേയും സജീവമായി കൊവിഡ് കാലത്ത് യുവതയുടെ കരുതൽ അടയാളപ്പെടുത്തിയ മനുഷ്യ സ്‌നേഹിയാണെന്ന് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു. ഭാര്യയോടോന്നിച്ച് നാട്ടിൽ പോണില്ലേ എന്ന് ചോദിച്ചവരോട് പറഞ്ഞത് ആരെങ്കിലും അത്യാവശ്യക്കാരുണ്ടെങ്കിൽ പൊയ്ക്കോട്ടേ എന്നായിരുന്നുവെന്നും ഷാഫി അനുസ്മരിച്ചു

പരിചയമുള്ളവർക്കെല്ലാം വിങ്ങുന്ന വേദനയാണെങ്കിൽ ഇല്ലാത്തവർക്കും നികത്താനാവാത്ത നഷ്ടം തന്നെയാണ് നിതിന്റെ വിയോഗമെന്നും സ്വന്തം കാര്യത്തിനേക്കാൾ മേലെ മറ്റുള്ളവരുടെ ആവശ്യങ്ങളെ പ്രതിഷ്ഠിച്ച ഒരാളാണ് നമ്മളോട് വിട പറഞ്ഞതെന്നും ഷാഫി പറമ്പിൽപറഞ്ഞു. നിതിന്റെ വിയോഗം അറിയാതെ ആതിര അവന്റെ പൊന്നോമനയെ പ്രസവിക്കട്ടേ. ഈ വേദന ആ കുട്ടി എങ്ങിനെ സഹിക്കുമെന്നും എം.എൽ.എ കുറിച്ചു.