covid-

ന്യൂഡൽഹി : കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന പശ്ചാത്തലത്തിൽ രോഗവ്യാപനത്തിൽ മുന്നിൽ നിൽക്കുന്ന പത്ത്സംസ്ഥാനങ്ങളിലെ 38 ജില്ലകളിൽ വീടുകൾ തോറും സർവേ നടത്താൻ കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം. കൃത്യമായ ടെസ്റ്റിംഗ് നടത്താനും നിരീക്ഷണ സംവിധാനം കർശനമാക്കാനുമാണ് ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്.

മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട്, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത്, ജമ്മു കാശ്മീർ, കർണാടക, ഉത്തരാഖണ്ഡ്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പരിശോധന നടത്തുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് സർവേ നടത്താനുള്ള ചുമതല. പരിശോധനയും നിരീക്ഷണവും ശക്തമാക്കാനും നിർദ്ദേശമുണ്ട്. ലോക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാകുന്ന മുറയ്ക്ക് ജില്ലാതലത്തിൽ കർശന പദ്ധതികൾ നടപ്പാക്കാനാണു ആവശ്യപ്പെട്ടിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പ്രായമായവരെയും മറ്റ് അസുഖങ്ങൾ ഉള്ളവരെയും കണ്ടെത്തി മുൻഗണനാക്രമത്തിൽ നിരീക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്