ശ്രീനഗർ: ജമ്മുകാശ്മീരിലെ ഷോപിയാനിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ വീണ്ടുമുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. കഴിഞ്ഞ 48 മണിക്കൂറിനിടെ വിവിധ ഏറ്റുമുട്ടലുകളിലായി സുരക്ഷാ സേന വധിച്ച ഭികരവാദികളുടെ എണ്ണം ഇതോടെ ഒമ്പതായി. ഞായറാഴ്ച പുലർച്ചെ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 5 ഭീകരരെ വധിച്ചിരുന്നു.

ഷോപിയാനിലെ പിഞ്ചോര ഏരിയയിലാണ് ഇന്നലെ പുലർച്ചെ ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ടവർ ഹിസ്ബുൾ മുജാഹിദീൻ ഭീകരരാണെന്നാണ് വിവരം. ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ സേനാംഗങ്ങൾക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. കൊല്ലപ്പെട്ട ഭീകരരെ തിരച്ചറിഞ്ഞിട്ടില്ല. അതേസമയം മേഖലയിൽ ആകെ അഞ്ച് തീവ്രവാദികൾ ഉണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് സുരക്ഷാ സേന. അതിനാൽ പ്രദേശത്ത് രാത്രിവൈകിയും തിരച്ചിൽ തുടരുകയാണ്‌.