neymar-mom

സാന്റോസ്: ബ്രസീലിയൻ ഫുട്ബാള്‍ താരമായ നെയ്മറുടെ അമ്മയുടെ കാമുകന് പരിക്ക്. സംഭവത്തിൽ നെയ്മറുടെ അമ്മയെയും കാമുകനെയും പൊലീസ് ചോദ്യം ചെയ്തു. നെയ്മറുടെ അമ്മ നദീൻ ഹോനസാൽവസും കാമുകൻ തിയാഗോ റാമോസും താമസിച്ചിരുന്ന സാന്റോസിലെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് തിയാഗോയ്ക്ക് അപകടം സംഭവിച്ചത്. എന്നാൽ തിയാഗോയ്ക്ക് എന്ത് കാരണം കൊണ്ടാണ് പരിക്ക് സംഭവിച്ചതെന്ന കാര്യം വ്യക്തമല്ല.

പരിക്കേറ്റയുടനെ നദീൻ തന്നെയാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. അപകടത്തിലാണ് പരിക്കേറ്റതെന്നും അവരുടെ വക്താവ് അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇരുവരും വഴിക്കിട്ടതിനെ തുടര്‍ന്നാണ് റാമോസിന് പരിക്കേറ്റതെന്നും ഇയാളുടെ പരിക്ക് ഗുരുതരമാണെന്നും അഭ്യൂഹങ്ങളുണ്ട്.

അതേസമയം നെയ്മർ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. നെയ്മറുടെ 53കാരി അമ്മ നദീനും 23കാരൻ തിയാഗോയും ഒരുമിച്ച് ജീവിതമാരംഭിച്ചത് വൻ വർത്തശ്രദ്ധ നേടിയിരുന്നു. ഇവരുടെ ബന്ധത്തിന് നെയ്മറും പിന്തുണയറിയിച്ചിരുന്നു . എന്നാല്‍, പിന്നീട് റാമോസ് മുമ്പ് സ്വവര്‍ഗാനുരാഗിയായിരുന്നുവെന്ന് മനസ്സിലായതിനെ തുടര്‍ന്ന് ഇരുവരും പിരിയുകയായിരുന്നു.