നടൻ ടൊവിനോ തോമസ് വീണ്ടും അച്ഛനായെന്ന് താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഈ ശനിയാഴ്ചയാണ് ടൊവിനോയ്ക്ക് ആൺകുഞ്ഞ് പിറന്നത്. ഇപ്പോഴിതാ തന്റെ ആദ്യചിത്രവും സോഷ്യമീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണ് താരം. ഒപ്പം മകന്റെ പേരും ടൊവിനോ വെളിപ്പെടുത്തി. ‘തഹാൻ ടോവിനോ’ എന്നാണ് മകന്റെ പേര്. ഹാൻ എന്ന് അവനെ വിളിക്കുമെന്നും ടൊവീനോ അറിയിച്ചു.
ഞങ്ങളുടെ മകനിൽ നിന്ന് കണ്ണെടുക്കാൻ കഴിയില്ല ,ഞങ്ങൾ അവന് ‘തഹാൻ ടോവിനോ’ എന്ന് പേരിട്ടു
എന്നിട്ട് അവനെ ‘ഹാൻ’ എന്ന് വിളിക്കാം. എല്ലാ സ്നേഹത്തിനും ആശംസകൾക്കും നന്ദി. ഒരുപാട് സ്നേഹം!”- ടൊവീനോ ഫേസ്ബുക്കിൽ കുറിച്ചു.
ടൊവിനോയുടേയും ലിഡിയയുടേയും ആദ്യത്തെ കൺമണി ഇസയാണ്. ഇസമോളുമൊന്നിച്ചുള്ള ചിത്രങ്ങളും മകളുടെ വിശേഷങ്ങളുമെല്ലാം ടൊവിനോ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.