police

തിരുവനന്തപുരം: കേരള പൊലീസിലെ സോഷ്യൽ മീഡിയ സെൽ പുതിയതായി ആരംഭിച്ച ഓൺലൈൻ പ്രതികരണ പരിപാടി(റോസ്റ്റിംഗ്) അവസാനിപ്പിക്കുന്നു. പകരം കൂടുതൽ നവീനമായ ബോധവത്കരണ പരിപാടി ആരംഭിക്കുമെന്ന് കേരള പൊലീസിന്റെ സോഷ്യൽ മീഡിയ ടീം വ്യക്തമാക്കി. കേരള പോലീസിന്റെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക്, യുട്യൂബ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പൊതുജനങ്ങൾക്ക് ബോധവത്കരണ പരിപാടികളാണ് നടത്തി വന്നിരുന്നത്.

പുതിയതായി അവതരിപ്പിച്ച ഓൺലൈൻ പ്രതിവാര പരിപാടി ബോധവത്കരണത്തിന് അനുയോജ്യമല്ല എന്ന് കണ്ടാണ് പരിപാടിയുടെ ഉള്ളടക്കം മാറ്റാൻ തീരുമാനിച്ചത്. പൊലീസ് മീഡിയ സെൻ്റർ അറിയിച്ചു. പൊലീസ് പരിപാടിയിലെ സ്ത്രീവിരുദ്ധതയ്ക്കെതിരെ പ്രതിഷേധം ശക്തമാവുകയും സോഷ്യൽമീഡയയിൽ പൊലിസിനെതിരെ വിമർശനം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ഈ തീരുമാനം എന്നാണ് വിവരം.