flax-seed

രോഗപ്രതിരോധത്തിന് സഹായകമായ ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ളതും ആരോഗ്യകരമായ നാരുകൾ അടങ്ങിട്ടുള്ളതുമായ ഫ്ളാക്സീഡ് ആരോഗ്യ സംരക്ഷണത്തിന് മികച്ചതാണ്. ഫ്ളാക് സീഡ് ചേർത്ത് തിളപ്പിച്ചെടുത്ത വെള്ളത്തിന് നിരവധി ഗുണങ്ങളുണ്ട്. ഒരു സ്പൂൺ ഫ്ളാക് സീഡിൽ 1.8 ഗ്രാം ഒമേഗ 3 കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയരോഗ്യം മെച്ചപ്പെടുത്തും. ഉയർന്ന അളവിലുള്ള നാരുകൾ കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഈ നാരുകൾ ശരീരഭാരം കുറയ്ക്കാനും സഹായകമാണ്. ഫ്ളാക് സീഡ് വെള്ളം കുടിയ്ക്കുന്നതിലൂടെ വയർ വേഗത്തിൽ നിറഞ്ഞതായി തോന്നും. ഇങ്ങനെ ആഹാരം നിയന്ത്രിക്കാം. ഫ്ളാക് സീഡ് വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. കുടലിന്റെ പ്രവർത്തനം സുഗമമാക്കും. ആർത്തവ വിരാമത്തിലെത്തിയ സ്ത്രീകൾ ഫ്ളാക് സീഡ് വെള്ളം കുടിക്കുന്നതിലൂടെ അമിത വിയർപ്പ് , വർദ്ധിച്ച നെഞ്ചിടിപ്പ് എന്നിവ കുറയ്ക്കാം. ദിവസവും ചെറിയ ഒരോ ഗ്ലാസ് വീതം ഈ പാനീയം കഴിക്കാം.