മൃഗങ്ങളുടെ സ്നേഹം സ്ഥായിയാണ്. മനുഷ്യരെക്കാൾ കാരുണ്യവും അനുകമ്പയും നിറഞ്ഞവരാണ് മൃഗങ്ങൾ. ഒരു നായ വളരെയേറെ അർപ്പണബോധത്തോടെയാണ് തന്റെ കടമകൾ നിർവ്വഹിക്കുന്നത്. ഉദാഹരണത്തിന്,തിരക്കുള്ള ഒരു പ്രവർത്തി ദിവസത്തിനുശേഷം നിങ്ങൾ തിരികെ വീട്ടിലെത്തുമ്പോൾ നിങ്ങളുടെ വളർത്ത് മൃഗങ്ങൾ നിങ്ങളെ യുഗങ്ങളായി കണ്ടിട്ടില്ലാത്തതുപോലെ സ്നേഹം പ്രകടിപ്പിക്കുന്നത് പതിവുള്ള കാഴ്ച്ചയാണ്. ഒരു നായയുടെ സഹാനുഭൂതി മനുഷ്യനെ പലവിധത്തിലും മറികടക്കുന്നു എന്നത് പലരെയും ആശ്ചര്യപ്പെടുത്തുന്ന ഒരു വയ്തുതയാണ്. അത്തരത്തിൽ നായയുടെ അനുതാപത്തിന് മികച്ച ഒരു ഉദാഹരണമാണ് ഇപ്പോൾ ചെെനയിൽ കണ്ട് വരുന്നത്.
വിശ്വസ്തനായൊരു നായ തന്രെ യജമാനൻ ആത്മഹത്യ ചെയ്യുന്നത് കണ്ട് നാല് ദിവസം ഒരു പാലത്തിൽ കാത്തിരുന്നു. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, യജമാനൻ ആത്മഹത്യ ചെയ്തതായി പറയപ്പെടുന്ന വൂഹാനിലെ യാങ്സി പാലത്തിന്റെ നടപ്പാതയിലാണ് നായ നാല് ദിവസം കാത്ത്കിടന്നത്. ഇത് കണ്ട് നിന്നവർക്ക് ഹൃദയഭേദകമായ ഒരു കാഴ്ച്യാണ്.