wall

ജെറുസലേം:- ക്രിസ്തുവിന് മുൻപ് മൂന്നാം നൂറ്റാണ്ടിൽ പണിയാരംഭിച്ച് അടുത്തുള്ള മംഗോളിയ രാജ്യത്തിലെ ഗോബി മരുഭൂമി വരെ എത്തി നിൽക്കുന്ന വന്മമിൽ നിർമ്മിച്ചത് ചെങ്കിസ്ഖാന്റെ കാലം മുതലുണ്ടായ മംഗോളിയൻ കൈയേറ്റം തടയാനാണെന്നാണ് വിശ്വസിച്ച് വരുന്ന കഥ. എന്നാൽ വന്മതിലിന്റെ വടക്കൻ ഭാഗം ഇതിനായല്ല നിർമ്മിച്ചതെന്ന് ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുകയാണ് ജെറുസലേമിലെ ഹിബ്രു സർവ്വകലാശാലയിലെ ജിഡിയോൻ ഷെലാക് ലവി.

രണ്ട് വർഷത്തെ പഠന ശേഷമാണ് ഇസ്രായേലി പുരാവസ്തു ശാസ്ത്രജ്ഞനാണ് ലവി ഇത് കണ്ടെത്തിയത്.

സ്വന്തം ജനങ്ങളെ നിരീക്ഷിക്കാനും, നിയന്ത്രിക്കാനും അവരുടെയും അവർക്കുള്ള മൃഗങ്ങളുടെയും നീക്കം നിയന്ത്രിക്കാനും അവർക്ക് നികുതി ചുമത്താനുമാണ് താരതമ്യേന പൊക്കം കുറഞ്ഞ വടക്കൻ ഭാഗം നിർമ്മിച്ചിരിക്കുന്നത്. ശീതകാലത്ത് ദക്ഷിണ ഭാഗത്ത് നിന്നും ചൂടേറിയ പുല്ല് ശേഖരിക്കാൻ ഇവിടം വഴി കടന്നുപോകുന്നത് ജനങ്ങൾ ഉപയോഗിച്ചിട്ടുണ്ടാകാം. വിവിധ ഘട്ടങ്ങളായി നീണ്ടുകിടക്കുന്ന വന്മതിൽ ആദ്യം നിർ‌മ്മാണമാരംഭിച്ചത് ബിസി മൂന്നാം നൂറ്റാണ്ടിലും പിന്നീട് നൂറ്റാണ്ടുകളോളം നിർമ്മാണം തുടർന്നുമിരുന്നു.

വടക്കൻ ദിക്കിലെ വന്മതിലിന്റെ ഭാഗത്തെ 'ചെങ്കിസ്ഖാന്റെ മതിൽ' എന്നാണ് വിളിക്കപ്പെടുന്നത്. 1207ലും 1209ലും 1211നും ചൈനയിൽ കടന്ന മംഗോളിയൻ ഏകാധിപതി ചെങ്കിസ്ഖാൻ ഇതുവഴി ചെറിയതോതിൽ അവരെ ആക്രമിച്ചിട്ടുണ്ട്.ഷെലാക് ലവിയുടെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ മംഗോളിയൻ, അമേരിക്കൻ സംഘാംഗങ്ങളും ഉണ്ടായിരുന്നു. ഡ്രോണുകൾ, സാറ്റലൈറ്റ് ചിത്രങ്ങൾ, പരമ്പരാഗത പുരാവസ്തു ഉപകരണങ്ങൾ ഇവ ഉപയോഗിച്ചാണ് പഠനം നടത്തിയിരിക്കുന്നത്.