ചാലക്കുടിപ്പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നവരെ രണ്ടാം ജന്മത്തിലേക്ക് കരംപിടിച്ചുയർത്തുന്നത് ഈ ജലമനുഷ്യൻ. ഇവിടത്തുകാർക്ക് ഹീറോയാണ് ബേബി. പ്രളയകാലത്തും കേരള പൊലീസിനൊപ്പവും ഈ മനുഷ്യൻ പ്രവർത്തിച്ചിട്ടുണ്ട്. നിരവധി പേരെ ചാലക്കുടി പുഴയിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചവരെയും പുഴയിൽ നീന്തുന്നതിനിടെ ചുഴിയിൽപ്പെട്ടു പോയവരെയുമടക്കം രക്ഷപ്പെടുത്തി.
ആരെങ്കിലും പുഴയിൽ ചാടിയാൽ കണ്ട് നിൽക്കുന്നവർ ഉടനടി ബേബിയെ വിളിക്കും. ഇത് ബേബിയുടെ ജീവിത മാർഗമല്ല ഒരു പരസഹായം മാത്രം. ജീവിക്കാനായ് ബേബി കൂലിപണി ചെയ്യുന്നുണ്ട്. ഇപ്പോൾ ഇരിങ്ങാലക്കുടയിലാണ് താമസമെങ്കിലും അതിരാവിലെ തന്നെ തന്റെ ജന്മദേശമായ ചാലക്കുടിയിൽ എത്തും. പിന്നെ കറക്കം തന്റെ സൈക്കിളിൽ. യാതൊരു പ്രതിഫലം കൂടാതെയാണ് ബേബി പുഴയിൽ നിന്ന് ആളുകളെ ബേബി രക്ഷിക്കുന്നത് 2018 ൽ പ്രളയം ചാലക്കുടിയെ കവർന്നപ്പോഴും ബേബി തന്നെയാണ് രക്ഷകനായത്. പ്രളയ കാലത്ത് പൊലീസിന്റെ കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞതിലാണ് ഏറെ സന്തോഷമെന്നും ബേബി പറയുന്നു.