മഴയത്ത് മുണ്ടുടുത്ത് നിൽക്കുന്ന തെന്നിന്ത്യൻ താരം അമല പോളിന്റെ ചിത്രം വൈറൽ. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അമല പോൾ. സാമൂഹ്യ മാദ്ധ്യമങ്ങളിൽ സജീവമായ നടി പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് നിറഞ്ഞ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോഴിതാ മുണ്ടുടുത്തു ആറ്റിട്യൂട് ലുക്കിൽ നിൽക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ്. 'മഴയത്ത് മുണ്ടുടുത്ത് ചായയും പഴമ്പൊരിയും കഴിക്കണം, എത്ര മനോഹരമായ ആചാരങ്ങൾ,' എന്ന് കുറിച്ചാണ് താരം പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.
അമലയ്‌ക്കൊപ്പം രണ്ടുപേർ കൂടിയുണ്ട്. എന്റെ പുഷ്പന്മാർ എന്നാണ് ഹാഷ്ടാഗിൽ നടി ഇവരെ പരിചയപ്പെടുത്തിയിരിക്കുന്നത്.ലോക് ഡൗണിനിടെ മഴ ആസ്വദിക്കുന്ന ഒരു വീഡിയോ അമല നേരത്തെ പങ്കുവച്ചിരുന്നു. ലോക് ഡൗൺ കാലത്തെ ആദ്യ മഴയിൽ അതീവ സന്തോഷവതിയായാണ് താരത്തെ വിഡിയോയിൽ കാണാൻ കഴിഞ്ഞത്. മഴ പെയ്തു തോർന്നപ്പോൾ മുറ്റത്തിറങ്ങി തുള്ളിച്ചാടിയും ഡാൻസുകളിച്ചുമെല്ലാമാണ് അമലയുടെ ആഘോഷം.ആടുജീവിതമാണ് നടിയുടേതായി ഇനി മലയാളത്തിൽ റിലീസിനൊരുങ്ങുന്ന ചിത്രം.