wuhan

ലണ്ടൻ:- കഴിഞ്ഞ വർഷം ഡിസംബറിലാണ് ചൈനയിൽ കൊവിഡ് രോഗബാധയുണ്ടായതെന്നാണ് രാജ്യത്ത് നിന്നുമുള്ള ഔദ്യോഗിക വിവരം. എന്നാൽ ഹാർവാർഡ് സർവ്വകലാശാല നടത്തിയ സെർച്ച് എഞ്ചിൻ ഡേറ്റ ഉപയോഗിച്ചും ജനങ്ങളുടെ യാത്രയുടെ സാറ്റലൈറ്റ് ചിത്രങ്ങളിലും ഉപയോഗിച്ചുള്ള പഠനങ്ങൾ അനുസരിച്ച് 2019 ആഗസ്റ്റ് മാസം മുതൽ തന്നെ കൊവിഡ് രോഗം ചൈനയിൽ പിടിമുറുക്കിയിരിക്കാനാണ് സാധ്യതയെന്ന് കണ്ടെത്തൽ. ജനങ്ങൾ രോഗം സംബന്ധിച്ച് ചുമയും അതിസാരവും എന്ന് സെർച്ച് ചെയ്തിരിക്കുന്നത് വളരെ കൂടുതലായി കണ്ടു.ആഗസ്റ്റ് മാസങ്ങളിൽ ആശുപത്രികളിലെ പാർ‌ക്കിങ് ചൈനയിൽ കുത്തനെ ഉയർന്നിരുന്നു.

എന്നാൽ ഈ കേസുകൾ ഔദ്യോഗികമായി രേഖപ്പെടുത്തി തുടങ്ങിയത് വുഹാനിൽ ഡിസംബർ മാസം മുതൽ മാത്രമാണ്. ഇതിനർത്ഥം വുഹാനിലെ മാർക്കറ്റിൽ നിന്ന് രോഗം പടർന്നുപിടിച്ചു എന്ന് പറയപ്പെടുന്ന തീയതിക്ക് വളരെ മുൻപ് തന്നെ രോഗം വ്യാപിച്ചിരുന്നു എന്നാണ്. ചൈനയിൽ തന്നെ പ്രകൃത്യാ രൂപപ്പെട്ടതാണ് കൊവിഡ് രോഗം എന്നാണ് പഠനത്തിലൂടെ മനസ്സിലാകുന്നത്. വുഹാനിൽ രോഗം ഉണ്ടാകുമ്പോൾ ആദ്യം തന്നെ കൊറോണ രോഗാണു അവിടെ പടരുകയായിരുന്നു. റിസർച്ചിൽ പറയുന്നു.