മേലനങ്ങി പണിയെടുക്കാൻ മടിയുള്ലവരാണ് പുതുതലമുറ എന്ന് പൊതുവെ ഒരു ധാരണയുണ്ട്. വെെറ്റ് കോളർ ജോലിക്ക് പിന്നാലെ പായുന്നവരാണ് അവരിൽ പലരും. എന്നാൽ അവരിൽ നിന്നും വ്യത്യസ്ഥമാണ് ഇരുപത്തിരണ്ടാം വയസ്സിൽ ബാംഗ്ളൂർ ടാറ്റ കൺസൾട്ടൻസിയിലെ ജോലി രാജി വെച്ച്, മാതാപിതാക്കൾക്കൊപ്പം കോഴിവളർത്തലിൽ ശ്രദ്ധ കേന്ദ്രീകരിച്ച കോട്ടയംകാരനായ ഷിന്റോയടെ ജീവിതകഥ. അദ്ദേഹത്തിന്റെ വിജയചരിത്രത്തിന്റെ പിന്നാമ്പുറങ്ങളെ കുറിച്ച് ഡോ. ലിസ എലിസബത്ത് റോയ് ഫേസ്ബുക്ക് പേജിൽ കുറിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ഇറച്ചിക്കോഴി വളർത്തൽ , റബ്ബർ തോട്ടത്തിലെ കരാർ കൃഷിയിലൂടെ , കര കയറിയ ജോർജുകുട്ടി കുടുംബം . (ഡോ മരിയ ലിസ മാത്യു ) കോട്ടയം ജില്ലയിൽ മുക്കൂട്ടുതറ വന്തിയിൽ വീട്ടിൽ ജോർജ്കുട്ടിക്ക് പത്തു കൊല്ലം മുമ്പ് ഒരു ഉൾവിളി ഉണ്ടായി. റബറിനെ മാത്രം നമ്പാതെ വേറെ എന്തെങ്കിലും കൂടെ ചെയ്യുക. ആലോചനയായി ഭാര്യ അംഗൻവാടി ടീച്ചർ ആയ ജോളിയും മൂത്തമകൻ സിറിലും ഇളയമകൻ , ഷിന്റോയും , മകൾ അനിറ്റയും ചേർന്ന കൂടിയാലോചന. ഇറച്ചിക്കോഴി വളർത്തിയാലോ . എല്ലാവര്ക്കും സമ്മതം കരാറടിസ്ഥാനത്തിൽ വളർത്താമെന്നു തീരുമാനിച്ചു.
കോഴിക്കുഞ്ഞും ,തീറ്റയും ഫ്രീ ആയി കമ്പനി തരും . ന്യായമായ പ്രതിഫലവും. ഒരു റബ്ബർ പോലും വെട്ടാതെ റബ്ബർന്റെ ഇടയിൽ 2000 കോഴികളെ വളർത്താവുന്ന ഷെഡ് ഉണ്ടാക്കി. കോഴി വളർത്തൽ തുടങ്ങി. കൊള്ളാമെന്ന് തോന്നി . ഓരോ വർഷവും കോഴികളെ കൂട്ടിക്കൂട്ടി അഞ്ചുവർഷം കൊണ്ട് അയ്യായിരം കോഴികളെ കരാറടിസ്ഥാനത്തിൽ വളർത്തുന്ന അവസ്ഥയിലെത്തി. ജോര്ജുകുട്ടിയും മകൻ സിറിലും കുട്ടിയാൽ കൂടാത്ത അവസ്ഥ.
വിഷ്വൽ കമ്മ്യൂണിക്കേഷൻ പിജി കാരൻ ഷിന്റോ TCS ൽ ജോലികിട്ടി ബാംഗ്ലൂരാണ് . അവനെ തിരിച്ചു വിളിച്ചാലോ ? ആലോചനയായി .അവസാനം അവർ തീരുമാനത്തിലെത്തി .അവൻ തിരിച്ചു വരട്ടെ .കോഴിവളർത്തൽ തന്നെ നമുക്ക് കോൺസൻട്രേറ്റ് ചെയ്യുക .
ഇരുപത്തിരണ്ടാമത്തെ വയസിൽ ജോലി രാജി വച്ച് ഷിന്റോ നാട്ടിലെത്തി നാട്ടിലെത്തി.
അഞ്ചുകൊല്ലത്തെ കരാർ കൃഷികൊണ്ട് ഇറച്ചി കോഴി വളർത്തൽ സകല അടിയും കളിയും പഠിച്ചു .അതിന്റെ ധൈര്യത്തിൽ ഒരു ആലോചന . "കരാർ വിട്ട് സ്വന്തമായി വളർത്തിയാലോ ? "മക്കൾ .
പക്ഷേ ജോർജുകുട്ടിക്ക് അതിനോട് യോജിപ്പില്ലായിരുന്നു . "നമുക്ക് എന്തായാലും സ്വന്തമായി തുടങ്ങാം പക്ഷേ കരാർ അടിസ്ഥാനത്തിൽ ഉള്ള കോഴിവളർത്തൽ നിർത്തണ്ട .റിസ്ക് വേണ്ട" . അത് എല്ലാവര്ക്കും സമ്മതമായി .
അവർ സ്വന്തമായി വളർത്തിത്തുടങ്ങി ആദ്യം 1000. ഓരോ വർഷവും കൂട്ടി കൂട്ടി ഇപ്പോൾ സ്വന്തമായി അയ്യായിരം കോഴികളും കരാറടിസ്ഥാനത്തിൽ 5000. അകെ പതിനായിരം .
ഇതിനോടൊപ്പം തന്നെ അവർ മറ്റൊരു കാര്യവും ചെയ്തു മറ്റു ഫാമുകളിൽ നിന്ന് കോഴികളെ എടുത്ത് കടകളിൽ കൊടുക്കുന്ന ഒരു സംരംഭം തുടങ്ങി. ഷെഡുകൾ എട്ടു പത്തെണ്ണം പണിതതോടെ ഷെഡ് നിർമ്മാണത്തിൽ ആശാന്മാരായി . ഈ മേഖലയിലേക്ക് ഇറങ്ങണമെന്ന് താൽപര്യമുണ്ടെങ്കിലും കൂട് നിർമ്മാണം ആണ് പലരെയും പിന്നോട്ട് വലിച്ചിരുന്നത്.ഷെഡ് നിർമ്മിച്ച് നല്കാമോയെന്ന ആവശ്യം പല കോണുകളിൽ നിന്നും വന്നു . അതും ഏറ്റെടുത്തു.
കോഴികൾക്ക് ആവശ്യമുള്ള പാത്രങ്ങളും , brooder ഉം മറ്റും വിതരണം ചെയ്യുന്ന ഏജൻസിയും തുടങ്ങാൻ പദ്ധതിയുണ്ട് .
ഇതിനിടയിൽ പരാതിയും , കേസും , കൂട്ടവും ഒക്കെ ഉണ്ടായി . കൃത്യമായി ലൈസൻസ് ചട്ടങ്ങൾ പാലിച്ചു ലൈസെൻസ് എടുത്തിരുന്നതിനാൽ അനുകൂല വിധി ഉണ്ടായി .
പരാതിക്കാരുടെ പിണക്കമൊക്കെ മാറി . ഇപ്പോൾ നല്ല സൗഹാർദ്ദത്തിലാണ് . പ്രതികൂല സാഹചര്യത്തെ അനുകൂലമാക്കി വിജയിച്ച ജോർജുകുട്ടി കുടുംബത്തിന് കൊടുക്കാം ഒരു Big സല്യൂട്ട് .