കൊച്ചി: തുടർച്ചയായ മൂന്നാം ദിനവും പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ പെട്രോൾ, ഡീസൽ വില കൂട്ടി. ഇന്നലെ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 54 പൈസ വർദ്ധിച്ച് 74.72 രൂപയായി. ഡീസലിന് 55 പൈസ ഉയർന്ന് വില 68.86 രൂപയിലെത്തി. മൂന്നു ദിവസത്തിനിടെ പെട്രോളിന് 1.73 രൂപയും ഡീസലിന് 1.67 രൂപയും കൂടി.

മാർച്ച് 16 മുതൽ തുടർച്ചയായി 82 ദിവസം വില പരിഷ്‌കരിക്കാതിരുന്ന എണ്ണക്കമ്പനികൾ, ലോക്ക്ഡൗണിൽ ഇളവ് വന്ന പശ്‌ചാത്തലത്തിലും ക്രൂഡോയിൽ വില വർദ്ധിക്കുന്നത് പരിഗണിച്ചുമാണ് വീണ്ടും വില വർദ്ധിപ്പിക്കാൻ തുടങ്ങിയത്.