uae

അബുദാബി: കൊവിഡ് രോഗവ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ യു.എ.ഇയിലെ പ്രവേശന വിലക്കും യാത്രാനിയന്ത്രണവും ഒരാഴ്ചത്തേക്ക് കൂടി നീട്ടി. നിയന്ത്രണം ഇന്നലെ അവസാനിക്കാനിരിക്കെയാണ് നടപടി. മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് വരാനും പുറത്തേക്ക് പോകാനും, അബുദാബിയിലെ വിവിധ മേഖലകളിൽ നിന്നും യാത്രയ്ക്ക് നിയന്ത്രണമുണ്ടാവും. കഴിഞ്ഞയാഴ്ചയാണ് അബുദാബിയിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യാത്രാനിയന്ത്രണം നിലവിൽ വന്നത്. അബുദാബി പൊലീസിന്റെ പ്രത്യേക അനുമതി നേടിയവർക്ക് മാത്രമേ ഈ കാലയളവിൽ യാത്ര അനുവദിക്കൂ. അവശ്യമേഖലയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് യാത്ര ചെയ്യാം.

കാമറ നിരീക്ഷണവുമായി ദുബായ്

ദുബായ്: നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കൊവിഡ് -പ്രതിരോധ മാർഗനിർദേശം ലംഘിക്കുന്നത് പരിശോധിക്കാൻ സി.സി.ടി.വി കാമറയിലെ ഫീഡുകൾ ഉപയോഗിക്കുന്നതിനുള്ള സാങ്കേതികവിദ്യ ഉപയോഗിക്കാൻ ദുബായിൽ സംവിധാനമായി.

ഡെർക്ക് രൂപകൽപന ചെയ്ത അൽ‌ഗോരിതം ഉപയോഗിച്ചാണ് കാമറ നിരീക്ഷണം. സാമൂഹിക അകലം പാലിക്കൽ, ഫേസ് മാസ്കുകൾ‌ ധരിക്കൽ തുടങ്ങിയ നിർദേശങ്ങൾ ലംഘിക്കുന്നവരെ ഇതുവഴി കണ്ടെത്താനാകും.