khathar

ദോഹ: കൊവിഡുമായി ബന്ധപ്പെട്ട് ഖത്തറിൽ നിലവിലുള്ള നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി എടുത്തുകളയുന്നു. ഈമാസം 15 മുതൽ തുടങ്ങി സെപ്തംബറോടെ എല്ലാ നിയന്ത്രണങ്ങളും രാജ്യത്ത് നീക്കും. ആഗസ്റ്റ് മുതലുള്ള മൂന്നാം ഘട്ടത്തിൽ രാജ്യത്തേക്ക് മടങ്ങിവരുന്നവർക്കുള്ള വിമാനങ്ങൾ അനുവദിക്കും. നിലവിൽ വിദേശത്തുള്ള, രാജ്യത്തേക്ക് മടങ്ങിയെത്തുന്ന താമസക്കാർക്ക് വേണ്ടിയാണിത്. നിലവിൽ കൊവിഡ് വ്യാപനം കുറവുള്ള രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികൾക്ക് ആഗസ്റ്റ് ഒന്നുമുതൽ ഖത്തറിലേക്ക് തിരിച്ചുവരാം. സെപ്തംബറിൽ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും പ്രവർത്തനം പുനരാരംഭിക്കും. ഈമാസം 15 മുതൽ പള്ളികൾ നിയന്ത്രണങ്ങൾക്ക് വിധേയമായി തുറക്കും.