ഇസ്ലാമാബാദ്: പാകിസ്ഥാനിലെ മുൻ പ്രധാനമന്ത്രി ഷാഹിദ് കഖാൻ അബ്ബാസിക്കും ഇപ്പോഴത്തെ റെയിൽവേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദിനും കൊവിഡ് സ്ഥിരീകരിച്ചു. നവാസ് ഷരീഫ് രാജിവയ്ച്ചപ്പോൾ പ്രധാനമന്ത്രിയായത് (2017–18) അബ്ബാസിയായിരുന്നു. പാക് മാദ്ധ്യമപ്രവർത്തക മെഹർ തരാറിനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭരണ, പ്രതിപക്ഷ കക്ഷികളിലെ ഒട്ടേറെ നേതാക്കൾ കൊവിഡ് ബാധിച്ച് ഐസൊലേഷനിലാണ്. രാജ്യത്ത് ആകെ രോഗികൾ ഒരു ലക്ഷം കടന്നു