pic

കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ജൂൺ 17ന് പ്രസിദ്ധീകരിക്കും. ജനുവരി 20ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇത് സംബന്ധിച്ച് മാർച്ച് 16 വരെ ലഭിച്ച അപേക്ഷകളിൽ തീർപ്പാകാത്തവ 15 നകം പൂർത്തീകരിക്കും. ലഭിച്ച അപേക്ഷകളിൽ എന്തെങ്കിലും രേഖകൾ ആവശ്യമാണെങ്കിൽ അവ സമർപ്പിക്കുന്നതിനുള്ള അവസരം വോട്ടർമാർക്ക് ലഭിക്കും.