crime

കൊല്ലം: അഞ്ചലിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റ കേസിൽ രണ്ടുപേർ അറസ്റ്റിൽ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാർത്ഥം അലയമൺ കുഴിയന്തടം കോളനിയിലെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരും ചില യുവാക്കളും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായിരുന്നു. സംഭവത്തിൽ ഒരു ഡി.വൈ.എഫ്.ഐ പ്രവർത്തകന് പരിക്കേറ്റു.

അഞ്ചൽ പൊലീസിൽ നൽകിയ പരാതിയിൽ കോളനിവാസികളായ ദിലീപ് (38),​ ബിനു (36),​ സജീവ് (41) എന്നിവർക്കെതിരെ കേസെടുക്കുകയും കഴിഞ്ഞ ദിവസം ദിലീപ്, ബിനു എന്നിവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവരെ റിമാൻഡ് ചെയ്തു. എന്നാൽ സംഭവം രാഷ്ട്രീയ പ്രേരിതമാണെന്നും കോളനിയിലെത്തിയ ചിലർ യുവാക്കളെ മർദ്ദിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്ത ശേഷം കള്ളക്കേസിൽ കുടുക്കിയതാണെന്ന് സാംബവ മഹാസഭ താലൂക്ക് സെക്രട്ടറി മണിയാർ ബാബു അരോപിച്ചു.