സോൾ: ദക്ഷിണ കൊറിയയുമായി ബന്ധം വിച്ഛേദിച്ചതായി ഉത്തരകൊറിയ അറിയിച്ചു.ഇരു രാഷ്ട്രതലവൻമാർക്കും ആശയവിനിമയം നടത്തുന്നതിനായി സ്ഥാപിച്ച ഹോട്ട് ലൈനും വിച്ഛേദിച്ചു. ദക്ഷിണ കൊറിയയെ ശത്രു രാജ്യമായി പ്രഖ്യാപിക്കുന്നതിന്റെ ആദ്യപടിയാണിതെന്നും ഉത്തരകൊറിയൻ കേന്ദ്രങ്ങൾ വ്യക്തമാക്കി.
ഇരുരാജ്യങ്ങളുടെയും ഉദ്യോഗസ്ഥർ തമ്മിൽ നടത്തിവന്ന പ്രതിദിന ഫോൺകോളുകൾ ഇനി മുതൽ ഉണ്ടാവില്ല. 2018 ലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് അയവു വന്നത് വാർത്താ വിനിമയ സംവിധാനങ്ങൾക്ക് പുറമേ സൈന്യങ്ങൾ തമ്മിലുള്ള ആശയവിനിമയവും അവസാനിപ്പിച്ചിട്ടുണ്ട്. ജനുവരിയിൽ ബന്ധം അവസാനിപ്പിക്കുന്നതായി ഉത്തരകൊറിയ പ്രഖ്യാപിച്ചിരുന്നുവെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തിൽ ഫോൺവഴിയുള്ള ബന്ധം തുടർന്നിരുന്നു.