snakeporc

ന്യൂഡൽഹി:- ട്വിറ്ററിൽ പ്രചരിക്കുന്ന 11 സെക്കന്റുള്ള വീഡിയോയ്ക്ക് നമുക്ക് എന്തെങ്കിലും പ്രചോദനമേകാൻ പറ്റുമോ? കഴിയും എന്നാണ് ഉത്തരം. ആഹാരം തേടി നടക്കുമ്പോൾ തന്നെ പിടിക്കാനെത്തിയ പെരുമ്പാമ്പിനെ മുള്ളുകൊണ്ട് കുത്തിയോടിക്കുന്ന മുള്ളൻപന്നിയുടെ വീഡിയോയാണ് അത്. സുധാ രാമൻ ഐഎഫ്എസ് ഷെയർ ചെയ്തിരിക്കുന്ന ഈ വീഡിയോയിൽ രണ്ട് കാര്യങ്ങൾ അവർ സൂചിപ്പിക്കുന്നുണ്ട്. നമ്മുടെ ശക്തി അറിയുക എന്നതാണ് ഒന്നാമത്തെത് അത് ശരിയായ സമയത്ത് ഉപയോഗിക്കുക എന്നതാണ് രണ്ടാമത്തെ കാര്യം.

1. Know your strength
2. Use it at the right time, wisely.
Porcupines are smart that way. They can handle any predator. Something to watch and learn. Via FB. pic.twitter.com/GSQgq51t75

— Sudha Ramen IFS 🇮🇳 (@SudhaRamenIFS) June 8, 2020

മൂർച്ചയേറിയ മുള്ള് കൊണ്ട പെരുമ്പാമ്പിന് പ്രയാസപ്പെട്ട് തിരികെ മടങ്ങേണ്ടി വന്നു. വൈറലായി മാറിയ ഈ വീഡിയോ ട്വിറ്ററിൽ ഇതുവരെ മൂവായിരത്തിലധികം പേർ കണ്ടുകഴിഞ്ഞു.