astro

മേടം : നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും. ഉത്തരവാദിത്വം നിറവേറ്റും. അവ്യക്തമായ പദ്ധതികളിൽ നിന്ന് പിന്മാറും.

ഇടവം : യുക്തിപൂർവം പ്രവർത്തിക്കും. ഔദ്യോഗിക അനിശ്ചിതത്വം തുടരും. പ്രതിസന്ധികളെ തരണം ചെയ്യും.

മിഥുനം : മത്സര രംഗങ്ങളിൽ വിജയിക്കും. രോഗശമനമുണ്ടാകും. പ്രവർത്തനങ്ങളിൽ സജീവം.

കർക്കടകം : സുവ്യക്തമായ കർമ്മപദ്ധതികൾ. കൃത്യ നിർവഹണത്തിൽ ലക്ഷ്യപ്രാപ്തി. വിമർശനങ്ങളെ അതിജീവിക്കും.

ചിങ്ങം : സുതാര്യതയുള്ള പ്രവർത്തനങ്ങൾ. ആചാരാനുഷ്ഠാനങ്ങൾ പിൻതുടരും. അനുഗ്രഹാശിസുകൾ നേടും.

കന്നി : ലക്ഷ്യപ്രാപ്തി നേടും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം. മംഗളകർമ്മങ്ങളിൽ സജീവം.

തുലാം : നിശ്ചയദാർഢ്യമുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. പഠിച്ച വിദ്യ പ്രാവർത്തികമാക്കും.

വൃശ്ചികം : വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കും. സ്ഥിതിഗതികൾ വിലയിരുത്തും. കാര്യങ്ങൾ നടത്തും.

ധനു : നീതിപൂർവ്വമായ സമീപനം. വിജയത്തിനു കാലതാമസം. പുതിയ സ്നേഹബന്ധം.

മകരം : ആഗ്രഹങ്ങൾ നടപ്പാക്കും. മികവുറ്റ പ്രവർത്തനം. അനുമോദനങ്ങൾ ലഭിക്കും.

കുംഭം : ബാഹ്യപ്രേരണകളെ അതിജീവിക്കും. ആത്മവിശ്വാസമുണ്ടാകും. വ്യക്തിത്വം നിലനിറുത്തും.

മീനം : വിട്ടുവീഴ്‌ചയ്‌ക്കു തയ്യാറാകും. യാത്ര ചെയ്യാൻ അവസരം. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം.