muhammed-riyas-veena

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണ വിവാഹിതയാകുന്നു. ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസാണ് വരൻ. വിവാഹ രജിസ്‌ട്രേഷൻ കഴിഞ്ഞു. ഈ മാസം 15ന് അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങും ഉണ്ടാകും.

എസ്.എഫ്‌.ഐയിലൂടെ രാഷ്‌ട്രീയത്തിലെത്തിയ റിയാസ്, ഡി.വൈ.എഫ്‌.ഐയുടെ സംസ്ഥാന നേതൃത്വത്തിലൂടെയാണ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയത്. വീണ ഐ.ടി രംഗത്താണ് പ്രവർത്തിക്കുന്നത്.