ayodya

അയോദ്ധ്യ:സ്വതന്ത്ര ഇന്ത്യയിൽ രാമജന്മ ഭൂമി - ബാബ്റി മസ്ജിദ് തർക്കത്തിന് എഴുപത് വർഷത്തെ പഴക്കമേ ഉള്ളൂ. തർക്കത്തിന് പിന്നിലെ വിശ്വാസത്തിന് ഒൻപത് ലക്ഷം മനുഷ്യ വർഷത്തെ പഴക്കമുണ്ട്. അതായത് ശ്രീരാമൻ അവതാരമെടുത്ത ത്രേതാ യുഗത്തോളം. ത്രേതായുഗത്തിൽ അയോദ്ധ്യയിലെ രാമജന്മഭൂമിയിൽ ശ്രീരാമൻ ജനിച്ച മുറി പിൽക്കാലത്തെന്നോ അവിടെ ഉയർന്നു വന്ന ബാബറി മസ്ജിദിന്റെ പ്രധാന താഴികക്കുടത്തിന്റെ തൊട്ടു താഴെയായിരുന്നുവത്രേ. ബാബറി മസ്ജിദ് ചിത്രത്തിൽ വന്നിട്ട് ​500 വർഷമേ ആയിട്ടുള്ളൂ. ചരിത്രത്തിന്റയും തർക്കത്തിന്റെയും ആ നാൾവഴിയിലേക്ക്;


1528:ആദ്യ മുഗൾ ചക്രവർത്തി ബാബർ ബാറി മസ്ജിദ് നിർമ്മിച്ചതായി വിശ്വാസം
1885: മസ്ജിദിനടുത്ത് ക്ഷേത്രം നിർമ്മിക്കാൻ മഹന്ത് രഘുബീർ ദാസ്‌ നൽകിയ ഹർജി ഫൈസാബാദ് കോടതി തള്ളി
1949:ഡിസംബർ 22-23 പള്ളിക്കകത്ത് ദുരൂഹമായി ശ്രീരാമന്റെ വിഗ്രഹങ്ങൾ കാണപ്പെട്ടു
1950:വിഗ്രഹങ്ങൾ ആരാധിക്കാൻ ഫൈസാബാദ് കോടതിയിൽ ഹർജികൾ
1959:തർക്കഭൂമിയിൽ അവകാശം ഉന്നയിച്ച് നിർമ്മോഹി അഖാഡയുടെ ഹർജി
1961:ഭൂമിയുടെ അവകാശത്തിനും വിഗ്രഹങ്ങൾ മാറ്റാനും സുന്നി വഖഫ് ബോർഡിന്റെ ഹ‌ർജി

1986:ഹിന്ദുക്കൾക്ക് ആരാധന അനുവദിച്ച് ഫൈസാബാദ് കോടതി ഉത്തരവ്

1989:ആഗസ്റ്റ്:തൽസ്ഥിതി തുടരാൻ അലഹബാദ് ഹൈക്കോടതി ഉത്തരവ്

1989:നവംബർ:തർക്കസ്ഥലത്തിന് സമീപം പൂജ നടത്താൻ വിശ്വഹിന്ദു പരിഷത്തിന് രാജീവ്ഗാന്ധി സർക്കാരിന്റെ അനുമതി.
1990 സെപ്റ്റംബർ:ബി. ജെ. പി നേതാവ് എൽ.കെ അദ്വാനി രഥയാത്ര തുടങ്ങി

1992 ഡിസംബർ 6 :കർസേവകർ ബാബറി മസ്ജിദ് തകർത്തു
1993:തർക്കഭൂമിക്ക് സമീപത്തുള്ള 67 ഏക്കർ നരസിംഹറാവു സർക്കാർ ഏറ്റെടുത്തു
2002 ഏപ്രിൽ:ഭൂമിയുടെ ഉടമസ്ഥാവകാശ കേസിൽ അലഹബാദ് ഹൈക്കോടതി വാദം തുടങ്ങി

2010 സെപ്റ്റംബർ 30: തർക്കഭൂമി ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും നിർമോഹി അഖാഡയ്‌ക്കും തുല്യമായി വിഭജിക്കാൻ അലഹബാദ് ഹൈക്കോടതി വിധി

2011 മേയ്: ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്‌തു
2017 ആഗസ്റ്റ്:സുപ്രിംകോടതിയുടെ മൂന്നംഗ ബെഞ്ച് കേസ് വിശാല ബെഞ്ചിന് വിട്ടു

2019 ജനുവരി:ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം തുടങ്ങി. ആദ്യം മദ്ധ്യസ്ഥതയ്‌ക്ക് ഉത്തരവ്
2019 ആഗസ്റ്റ് 6 : മദ്ധ്യസ്ഥത പരാജയം. കോടതി വാദം പുനരാരംഭിച്ചു
2019നവംബർ 8:തർക്കഭൂമിയിൽ ക്ഷേത്രം നിർമ്മിക്കാൻ ഭരണഘടനാ ബെഞ്ചിന്റെ അനുമതി. മുസ്ലിങ്ങൾക്ക് പള്ളി നിർമ്മിക്കാൻ അഞ്ച് ഏക്കർ ഭൂമി നൽകാനും ഉത്തരവ്. വിധി മുസ്ലീം സംഘനകൾ അംഗീകരിച്ചു. തർക്കത്തിന് ശാശ്വത പരിഹാരം.