കോട്ടയം: കോപ്പിയടിച്ചെന്ന ആരോപണത്തെ തുടർന്ന് പരീക്ഷ എഴുതാൻ കഴിയാതെവന്ന ബി.കോം വിദ്യാർത്ഥിനി അഞ്ജുവിന്റേത് മുങ്ങിമരണമാണെന്ന് പാേസ്റ്റുമാേർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ശരീരത്തിൽ മുറിവുകളില്ല.
അന്വേഷണത്തിന്
സർവകലാശാല
കോപ്പിയടി വിവാദം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ എം.ജി യൂണിവേഴ്സിറ്റി നിയോഗിച്ചു. ഡോ.എം.എസ്.മുരളി, ഡോ. അജി.സി പണിക്കർ, പ്രൊഫ. വി.എസ്.പ്രവീൺ കുമാർ എന്നിവരടങ്ങിയ സിൻഡിക്കേറ്റ് സമിതിയെ വൈസ് ചാൻസലർ ഡോ. സാബു തോമസ് ചുമതലപ്പെടുത്തി.