സ്വതവേ, സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ ഫേസ്ബുക്കിലും വാട്സാപ്പിലുമൊക്കെ മാത്രമേ മലയാളികൾ അത്രയ്ക്ക് ആക്റ്റീവ് ആകാറുള്ളൂ. ദേശീയതലത്തിൽ പ്രമുഖരായവരെല്ലാം ഏറ്റവും കൂടുതൽ സജീവമായ ട്വിറ്ററിൽ മലയാളി തന്റെ സാന്നിദ്ധ്യം അത്രകണ്ട് അറിയിച്ചിട്ടില്ല. എന്നാൽ ആ ചീത്തപ്പേരിന് ഇപ്പോൾ മാറ്റം വരികയാണ്.
കേരളത്തിൽ നിന്നുമുള്ള നിരവധി പേർ ഇപ്പോൾ ട്വിറ്ററിൽ സജീവമാകുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമിലേക്കുള്ള തങ്ങളുടെ വരവറിയിച്ചുകൊണ്ട് 'കേരള കംസ് ടു ട്വിറ്റർ' എന്ന ഹാഷ്ടാഗും മലയാളി ട്രെൻഡിങ് ആക്കിയിട്ടുണ്ട്.
Majority of the Mallus Not Cared About Whether its LEFT or RIGHT.
But Keralites Never Give Space For Bloody Fascists.
We are united against Fascism.
#KeralaComesToTwitter pic.twitter.com/bJVQxXlHJL— Proud Mallu (@Proud_mallu) June 9, 2020
പാലക്കാട്ട് വെള്ളിയാർ നദിയിൽ വച്ച് ആന ചെരിഞ്ഞ സംഭവത്തിൽ കേരളത്തെയും മലപ്പുറം ജില്ലയേയും അന്യായമായി തീവ്ര വലതുപക്ഷ ചിന്താഗതിയുള്ളവരും ഏതാനും മാദ്ധ്യമങ്ങളും പ്രതിസ്ഥാനത്ത് നിർത്തിയതോടെയാണ് സോഷ്യൽ മീഡിയാ ആക്രമണം പ്രതിരോധിക്കാനായി മലയാളി ട്വിറ്ററിൽ രംഗപ്രവേശം ചെയ്യുന്നത്.
#KeralaComesToTwitter is trending. To put in context, Malayalis are very active on FB, not so much on Twitter. But most people write 1000-6000 word long statuses on Facebook. Now to condense it for Twitter junta!
— Dhanya Rajendran (@dhanyarajendran) June 9, 2020
സംഭവത്തെ വർഗീയവത്കരിച്ചുകൊണ്ട് മുൻ കേന്ദ്രമന്ത്രി മനേകാ ഗാന്ധിയുൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ രംഗത്തുവന്നിരുന്നു. ശേഷം ആന അബദ്ധത്തിൽ സ്‌ഫോടകവസ്‌തു കഴിച്ചതാകാമെന്നും കേന്ദ്രം പറഞ്ഞിരുന്നു.
പിന്നീട് ഹിമാചൽ പ്രദേശിൽ ഗർഭിണിയായ പശുവിന് പടക്കം നൽകി അതിന്റെ താടി തകർത്ത സംഭവത്തിലെ പക്ഷപാതിത്വ നിലപാടുകളെയും കേരളത്തിൽ നിന്നുമുള്ളവർ ട്വിറ്ററിലൂടെ എതിർത്തിരുന്നു
Mallu's were not much active on this Twitter platform.
But, Recently due to the Fascist propaganda to defame Kerala, there have been seen a flood of Mallus to Twitter.
കേറി വാടാ മക്കളേ...,#KeralaComesToTwitter pic.twitter.com/S2bawcZao8— Proud Mallu (@Proud_mallu) June 9, 2020