ലണ്ടൻ : കൊവിഡ് ലോക്ക് ഡൗണിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് പുനരാരംഭിക്കാനുള്ള ശ്രമത്തിന് ഊർജമേകി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്കായി ഇംഗ്ളണ്ടിലെത്തി. മൂന്ന് ടെസ്റ്റുകളുടെ പരമ്പര അടുത്തമാസം എട്ടിനാണ് തുടങ്ങുന്നതെങ്കിലും പ്രത്യേക സാഹചര്യത്തിൽ ജാസൺ ഹോൾഡറുടെ നേതൃത്വത്തിലുള്ള ടീം നേരത്തേയെത്തുകയായികരുന്നു. മൂന്നാഴ്ച ക്വാറന്റൈനിൽ കഴിഞ്ഞ് കൊവിഡ് ടെസ്റ്റ് നടത്തിയശേഷം വിൻഡീസ് ടീം പരിശീലനത്തിനിറങ്ങും.