കൊച്ചി: കൊവിഡ് വ്യാപനഭീതി നിലനിൽക്കുന്നതിനാൽ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ തത്കാലം ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന് ക്ഷേത്ര ട്രസ്‌റ്ര് വ്യക്തമാക്കി. സാഹചര്യം അനുകൂലമാകുന്ന മുറയ്ക്ക് പ്രവേശനം അനുവദിക്കും. ക്ഷേത്രത്തിലെ ദൈനംദിന പൂജാദികർമ്മകൾ പതിവുപോലെ തുടരും. ഭക്തർക്ക് വഴിപാടുകൾ ഓൺലൈനായോ ടെലിഫോണിലോ ബുക്ക് ചെയ്യാം. കാണിക്ക ഓൺലൈനായി സമർപ്പിക്കാം. നിവേദ്യങ്ങളും പ്രസാദങ്ങളും തത്കാലം വിതരണം ചെയ്യില്ല.