കേരള സർവകലാശാല
പരീക്ഷാ കേന്ദ്രങ്ങൾ
ജൂൺ 19 ന് ആരംഭിക്കുന്ന പി.ജി, ജൂൺ 22 ന് ആരംഭിക്കുന്ന എൽ എൽ.ബി ജൂലായ് 1 മുതൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾക്ക് സർവകലാശാലയുടെ പരിധിക്കു പുറമേ മറ്റ് ജില്ലകളിലായി അഞ്ച് പരീക്ഷാകേന്ദങ്ങളും ലക്ഷദ്വീപിലെ കവരത്തിയിലും പരീക്ഷാകേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. പരീക്ഷാകേന്ദ്രത്തിൽ മാറ്റം വേണ്ടവർ 10 മുതൽ അവരുടെ സ്റ്റുഡന്റ്സ് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം.
ബിരുദാനന്തര ബിരുദ പരീക്ഷകൾ
ബിരുദാനന്തര ബിരുദ രണ്ടാം സെമസ്റ്റർ പരീക്ഷകൾ 19 മുതലും നാലാം സെമസ്റ്റർ പരീക്ഷകൾ ജൂലായ് 1 മുതലും ആരംഭിക്കും. പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം ആവശ്യമുളളവർ 10 മുതൽ സർവകലാശാല സ്റ്റുഡന്റ് പോർട്ടലിൽ ലോഗിൻ ചെയ്ത് പരീക്ഷകേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം. വിശദവിവരങ്ങൾക്ക്: 9400332261.
ബിരുദ
പരീക്ഷകൾ
സർവകലാശാല സി.ബി.സി.എസ്/സി.ആർ 2020, നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂലായ് 1 മുതൽ ആരംഭിക്കും. . പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം ആവശ്യമുള്ളവർ 10 മുതൽ സർവകലാശാല സ്റ്റുഡന്റ് പോർട്ടലിൽ ലോഗിൻ ചെയ്ത് പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം. വിശദവിവരങ്ങൾക്ക്: 6238477701, 9446181173.
എൽ എൽ.ബി
പരീക്ഷകൾ
ഇന്റഗ്രേറ്റഡ് എൽ എൽ.ബി 2020 പത്താം സെമസ്റ്റർ പരീക്ഷകൾ 22 മുതലും അഞ്ചാം സെമസ്റ്റർ പരീക്ഷകൾ ജൂലായ് 1 മുതലും ആരംഭിക്കും. ആറാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി പരീക്ഷകൾ 23 മുതലും ആരംഭിക്കും. പരീക്ഷാകേന്ദ്രങ്ങൾക്ക് മാറ്റം ആവശ്യമുളളവർ 10 മുതൽ സർവകലാശാല സ്റ്റുഡന്റ് പോർട്ടലിൽ ലോഗിൻ ചെയ്ത് സജ്ജമാക്കിയിട്ടുളള പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം. വിശദവിവരങ്ങൾക്ക്:9495832324
പരീക്ഷകൾക്ക് മാറ്റം
15, 16 തീയതികളിലായി നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ എസ്.ഡി.ഇ (വിദൂരവിദ്യാഭ്യാസ കേന്ദ്രം) ബി.എ/ബി.എസ്.സി/ബി.കോം ഓപ്പൺ കോഴ്സ് വിഷയങ്ങളുടെ പരീക്ഷകളിൽ ഓപ്പൺ കോഴ്സ് വിഷയമായ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് (EC 1551) മാത്രം 16 ന് ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെയും ബാക്കിയുളള എല്ലാ ഓപ്പൺ കോഴ്സുകളും 17 ന് ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെയും നടത്തും. വിശദവിവരങ്ങൾക്ക് ഫോൺ: ബി.എ - 9496258192, 9446546636, ബി.എസ്.സി - 9388877557, ബി.കോം - 9947027361, 0471 - 2386326
എം.ജി സർകലാശാല
പുതുക്കിയ പരീക്ഷ തീയതി
നാലാം സെമസ്റ്റർ സി.ബി.സി.എസ് (2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീഅപ്പിയറൻസ്) ബിരുദ പരീക്ഷകൾ യഥാക്രമം 16, 18, 22, 24, 26, 29 തീയതികളിൽ നടക്കും. സമയക്രമം : ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ. വെള്ളിയാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെ.