beharin

​മനാമ: കൊവിഡിൽ തൊഴിൽ നഷ്‌ടമായവരെ സഹായിക്കാൻ വെബ്‌സൈറ്റുമായി ബഹ്‌റിൻ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി. www.talentportal.bh എന്ന വെബ്​സൈറ്റിലൂടെ വിദേശികളായ തൊഴിൽ അന്വേഷകരെയും സ്വകാര്യ കമ്പനികളെയും തമ്മിൽ ബന്ധിപ്പിക്കാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. യോഗ്യതയും മുൻപരിചയവുമെല്ലാം വിലയിരുത്തി യോജിച്ചവരെ തെരഞ്ഞെടുക്കാനുമാകും.

ടെലികോം കമ്പനിയായ എസ്​.ടി.സി ബഹ്​റൈനുമായി സഹകരിച്ചാണ്​ വെബ്​സൈറ്റ്​ തയ്യാറാക്കിയിരിക്കുന്നത്​. സ്വദേശികൾക്കും പ്രവാസികൾക്കും വെബ്​സൈറ്റിൽ രജിസ്​റ്റർ ചെയ്യാം.

കൊവിഡിനെ തുടർന്ന് നിരവധി പേർക്ക് രാജ്യത്ത് തൊഴിൽ നഷ്‌ടമായിരുന്നു. തൊഴിൽ നഷ്​ടപ്പെട്ടവർക്ക്​ ഒരു കൈ സഹായമെന്ന നിലയിലാണ്​ വെബ്​സൈറ്റ്​ ആരംഭിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.