monkey

ബംഗളുരു:- കർണാടകയിലെ ദണ്ഡേലിയിലെ പാട്ടീൽ ആശുപത്രിയിൽ ചികിത്സ തേടി കാത്തിരിക്കുന്ന രോഗികളുടെ ഇടയിലേക്ക് ഒരു പ്രത്യേക രോഗി വന്നുകയറി. ടോക്കൺ എടുക്കാനൊന്നും അറിയാത്തതുകൊണ്ട് അവൻ നേരെ ഡോക്ടർമാരുടെ മുറിയിലേക്ക് കയറി ചികിത്സ തേടി. ഒരു കുരങ്ങനാണ് ഈ സംഭവത്തിലെ നായകൻ കൈയിലെ പരുക്കുമായി പാട്ടീൽ ആശുപത്രിയിലെത്തിയ അവൻ നേരെ ജനങ്ങൾക്കിടയിലൂടെ ഡോക്ടറുടെ അടുത്തെത്തി. മുറിവ് പറ്റിയതാണെന്ന് മനസ്സിലായ ആശുപത്രി ജീവനക്കാർ ഉടനെ അവന്റെ മുറിവ് വൃത്തിയാക്കി മതിയായ മരുന്ന് പുരട്ടി മടക്കിയയച്ചു.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വന്നതോടെ നിരവധി ജനങ്ങൾ ആശുപത്രി ജീവനക്കാരെയും ബുദ്ധിമാനായ കുരങ്ങനെയും അഭിനന്ദിച്ച് കമന്റുകളിട്ടിട്ടുണ്ട്. പതിനേഴായിരത്തോളം പേർ ഇതുവരെ വീഡിയോ കണ്ടുകഴിഞ്ഞു.