ദീർഘകാലത്തേക്ക് ഉള്ള സ്ഥിരനിക്ഷേപങ്ങൾ മികച്ചത് സേവിംഗ്സ് ഉപാധിയാണ്. ഈ സേവിംഗ്സ് ഉപാധിക്ക് ഇത്ര ഏറെ ജനപ്രീതി ലഭിക്കാൻ കാരണം അവയുടെ പരിപൂർണ സുരക്ഷയും, നിക്ഷേപിച്ച തുക വർദ്ധിപ്പിക്കാൻ ഉള്ള വഴിയും, പണം നിക്ഷേപിക്കുന്ന പ്രക്രിയ എളുപ്പവും ആയതു കൊണ്ടാണ്. എന്നാൽ സേവിംഗ്സ് അക്കൗണ്ടുകളും സ്ഥിര നിക്ഷേപ അക്കൗണ്ടുകളും പലിശ നിരക്കുകളിൽ വ്യത്യാസം വരുത്തിയിട്ടുണ്ട്.
സ്ഥിരനിക്ഷേപങ്ങൾ (എഫ്.ഡി) സാധാരണയായി പണത്തിന് സുരക്ഷിത താവളം കൂടിയാണ്. എന്നാൽ വാസ്തവത്തിൽ നിങ്ങളുടെ പണം ഒരു സേവിംഗ്സ് അക്കൗണ്ടിൽ സൂക്ഷിക്കുന്നത് യഥാർത്ഥത്തിൽ ഒരു എഫ്.ഡിയിൽ നിക്ഷേപിക്കുന്നതിനേക്കാൾ ഉയർന്ന പലിശ ലഭിക്കും.
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഏറ്റവും വലിയ സ്വകാര്യ വായ്പ നൽകുന്ന എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയുൾപ്പെടെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ ബാങ്കുകൾ കുറയ്ക്കുന്നു. വാസ്തവത്തിൽ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 17 വർഷത്തെക്കാൾ ഏറ്റവും താഴ്ന്ന നിലയിലായി.
റിസർവ്ബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കുന്നതിനാലാണിത്. റിപ്പോ നിരക്ക് വെട്ടിക്കുറച്ചിതിനാൽ നിക്ഷേപ നിരക്ക് ഇടിയുന്നു. കൊവിഡിൽ ചിലവും അവസരങ്ങളും ചുരുങ്ങുമ്പോൾ ആളുകൾ നിക്ഷേപിക്കുന്ന തുക യഥാർത്ഥത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2020 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ നിക്ഷേപ വളർച്ച ഏകദേശം എട്ട് ശതമാനമായി കുറഞ്ഞു. എന്നാൽ ഈ സാമ്പത്തിക വർഷം ആദ്യ രണ്ട് മാസങ്ങളിൽ 1.9 ശതമാനം വർദ്ധിച്ചു. ഇതിനുപിന്നാലെയാണ് ലോക്ക് ഡൗൺ ഇളവുകൾ വന്നത്.
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) അനുസരിച്ച് സാമ്പത്തിക വർഷം ഗാർഹിക സമ്പാദ്യം 18 ശതമാനമായി കുറഞ്ഞു. 2012ൽ ഇത് 23 ശതമാനമായിരുന്നു. എഫ്.ഡി നിരക്കുകൾ വെട്ടിക്കുറയ്ക്കുകയും ശേഷം സൂക്ഷിക്കുകയും ചെയ്യുന്നു. പണം കയ്യിൽ സൂക്ഷിക്കുന്നു. ഇത് സേവിംഗ്സ് ഉണ്ടാക്കുന്നതിൽ അത്ര മികച്ച മാർഗമല്ല.