parle-g

ലോക്ക്ഡൗൺ സമയത്ത് ഏപ്രിൽ, മെയ് മാസങ്ങളിൽ പ്രമുഖ ഭക്ഷ്യ നിർമ്മാണ കമ്പനിയായ പാർലെ-ജി ബിസ്കറ്റിന് റെക്കോർഡ് വിൽപ്പന രേഖപ്പെടുത്തിയെന്ന് കമ്പനി വ‌ൃത്തങ്ങൾ അറിയിച്ചു. മത്സരാധിഷ്ഠിത ബിസ്ക്കറ്റ് വിപണന രംഗത്ത് കമ്പനി ഏകദേശം 5 ശതമാനം വിപണി വിഹിതം നേടിയിട്ടുണ്ട്. ലോക്ക് ഡൗൺ കാലത്തെ പ്രതിസന്ധിയിൽ ജനങ്ങൾ ഏറ്റവും കൂടുതൽ സംഭരിച്ച് വെച്ച ഭക്ഷണസാമഗ്രികളിൽ പാർലെ-ജി ബിസ്കറ്റും ഉൾപ്പെടുന്നു. സർക്കാർ ഏജൻസികളും എൻ‌ജി‌ഒകളും പകർച്ചവ്യാധി പ്രതിസന്ധി സമയത്ത് ജനങ്ങൾക്ക് ഭക്ഷ്യ-ദുരിതാശ്വാസ പാക്കേജുകൾ വിതരണം ചെയ്യുന്നതിന് മുൻ‌ഗണന നൽകിയിരുന്നു.

ലോക്ക് ഡൗൺ സമയത്തെ അസാധാരണമായ വളർച്ചയുടെ ഭാഗമായി പാർലെ-ജിയുടെ വിപണി വിഹിതം 4.5 മുതൽ 5 ശതമാനം വരെ വർദ്ധിപ്പിക്കാൻ കഴിഞ്ഞുവെന്ന് പ്രൊഡക്ട്സ് സീനിയർ കാറ്റഗറി ഹെഡ് മയങ്ക് ഷാ പറഞ്ഞു. ''സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നാണണിത്. കഴിഞ്ഞ 30-40 വർഷത്തിനിടയിൽ ഇത്തരത്തിലുള്ള വളർച്ചയിലൂടെ കമ്പനി കടന്ന് പോകുന്നത് ഞാൻ കണ്ടിട്ടില്ല'' അദ്ദേഹം കൂട്ടിച്ചേർത്തു. പാർലെ-ജി ഒരു ബിസ്ക്കറ്റ് എന്നതിലുപരി ഇന്ത്യക്കാരുടെ ഇഷ്ടഭക്ഷണങ്ങളിലൊന്നാണെന്നും ഷാ പറഞ്ഞു. പ്രതിസന്ധി കാലത്ത് ഈ ബിസ്ക്കറ്റിന് വളരെയേറെ ഡിമാന്റുണ്ട്.

സുനാമി, ഭൂകമ്പം തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിലും ബിസ്ക്കറ്റ് വിൽപ്പന ഉയർന്നിരുന്നു. അതാണ് ആളുകൾക്ക് ബ്രാന്റിലുള്ല വിശ്വാസം. മാത്രവുമല്ല കൂടുതൽ കാലം കേടാവാതിരിക്കുന്നതിനാൽ സംഭരിച്ച് വെയ്ക്കുന്നതിനും നല്ലതാണ്. കൊവിഡ്-19 പ്രതിസന്ധിയിൽ 3 കോടി ബിസ്ക്കറ്റ് പാക്കറ്റ് സംഭാവന ചെയ്യുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഉൽ‌പ്പന്ന മികവ് കൊണ്ട് വ്യക്തികളും സംഘടനകളും ഈ ബിസ്ക്കറ്ര് സംഭാവന ചെയ്യുന്നതിനും ഉപയോഗിച്ച് വരുന്നു. മറ്റ് ബിസ്ക്കറ്ര് കമ്പനികളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന വളർച്ചാനിരക്കിലെത്തിയത് കമ്പനിയുടെ ഉത്പാതനമികവും ജനങ്ങൾ കമ്പനിയിൽ അർപ്പിച്ച വിശ്വാസവും കൊണ്ടാണെന്നും ഷാ കൂട്ടിച്ചേർത്തു.