ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സർക്കാർ തീരുമാന ത്തിനെതിരെ എൽ.ഡി.എഫിലെ രണ്ടാം കക്ഷിയായ സി.പി.ഐ രംഗത്തു വന്നിരിക്കുകയാണ്.
കേരളത്തിന്റെ നയാഗ്ര എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായേക്കാവുന്ന ജല-വൈദ്യുത പദ്ധതിയാണിതെന്ന വാദമാണ്നി രവധിപേർ ഉയർത്തുന്നത്. ഈ അവസരത്തിൽ പദ്ധതിയുടെ ഭാഗമായി മനുഷ്യരും പ്രകൃതിയും നേരിടാൻ പോകുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള അഡ്വ. എ ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
പരിസ്ഥിതി ദിനം കഴിഞ്ഞു. ഇനി അതിരപ്പിള്ളി നശീകരണം. കാട് മുടിയും, അപൂർവ സസ്യ- മൃഗ സമ്പത്ത് നശിക്കും. ആദിവാസികളെ കുടിയിറക്കും. കർഷകർ നട്ടംതിരിയും. പദ്ധതിക്കു വേണ്ടി മുടക്കുന്ന സംഖ്യയുടെ പലിശ അടച്ചു തീർക്കാൻ പോലും ഇവിടെ ഉല്പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ട് സാധിക്കില്ല. മാത്രമല്ല, താപ വൈദ്യുത നിലയങ്ങൾ പെരുകിയതു കൊണ്ട് ഇനിയുള്ള കാലം പുതിയ അണക്കെട്ടുകൾ ലാഭകരമല്ല. പക്ഷേ, ഇലക്ട്രസിറ്റി ബോർഡിലെ എഞ്ചിനീയർമാർക്കും കോൺട്രാക്ടർമാർക്കും അത്യാവശ്യം നേതാക്കൾക്കും ലാഭമുണ്ടാകും. അതുകൊണ്ട് അതിരപ്പിള്ളി മുടിപ്പിച്ചേ അടങ്ങൂ....