കൊച്ചി: ആഗോള വിപണിയുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് സ്വർണവില പവന് ഇന്നലെ 400 രൂപ കൂടി 34,720 രൂപയിലെത്തി. ഗ്രാമിന് 50 രൂപ വർദ്ധിച്ച് വില 4,340 രൂപയായി. ഈമാസം ഒന്നിന് പവന് 35,040 രൂപയും ഗ്രാമിന് 4,380 രൂപയുമായിരുന്നു വില; അത് സർവകാല റെക്കാഡാണ്. കഴിഞ്ഞമാസം 18നും ഇതേ വിലയിൽ സ്വർണം എത്തിയിരുന്നു.
ദേശീയ വിപണിയിൽ (ന്യൂഡൽഹി) ഇന്നലെ പത്തുഗ്രാമിന് വില 46,479 രൂപയിൽ നിന്നുയർന്ന് 46,844 രൂപയായി. രാജ്യാന്തര വില ഔൺസിന് 1,706 ഡോളറിൽ നിന്ന് ഉയർന്ന് 1,718 ഡോളറിലുമെത്തി. ഇതാണ്, വില വർദ്ധനയ്ക്ക് കാരണം. ലോകത്തെ രണ്ടാമത്തെ വലിയ സ്വർണ ഉപഭോഗ രാജ്യമാണ് ഇന്ത്യ. ചൈനയാണ് ഒന്നാമത്.