soriano-motori-giaguaro

ഇറ്റാലിയൻ മോട്ടോർസൈക്കിൾ ബ്രാൻഡായ സോറിയാനോ മോട്ടോറി കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളായ സോറിയാനി ഇവി ജിയാഗ്വാരോ പ്രഖ്യാപിച്ചു. ജിയാഗ്വാരോ എന്നാൽ ഇറ്റാലിയൻ ഭാഷയിൽ ജാഗ്വാർ എന്നാണർത്ഥം. വി 1എസ്, വി 1ആർ, വി 1 ഗാര എന്നിങ്ങനെ മൂന്ന് മോഡലുകളിലാണ് മോട്ടോർസൈക്കിൾ വിപണിയിൽ എത്തുന്നത്.

മൂന്ന് ബൈക്കുകളിലും സ്പോർട്സ് ബൈക്ക് സ്റ്റൈലിംഗും ഗിർഡർ തരം മുൻ സസ്പെൻഷൻ ഡിസൈനുമാണ് ബൈക്കിന്റെ പ്രധാന സവിശേഷത. ബ്രേക്ക് ഡിസ്കും വ്യത്യസ്തമായി രൂപകൽപ്പന ചെയ്തിക്കുന്നു. ആറ് പിസ്റ്റൺ ബ്രേക്ക് കാലിപ്പർ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന ഒരു പെരിമീറ്റർ ഹൈഡ്രോളിക് ഡിസ്കാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്.

ജിയാഗ്വാരോയുടെ മൂന്ന് പതിപ്പുകളും നിലവിൽ പ്രീ-ഓർഡറുകൾക്കായി ലഭ്യമാണ്. വി 1ആറിന് 25,000 യൂറോയും (21.45 ലക്ഷം രൂപ), വി 1എസ്സിന് 30,500 യൂറോയും (26.17 ലക്ഷം),വി 1 ഗാരക്കിന് 32,500 യൂറോയുമാണ് (27.89 ലക്ഷം) വില. മൂന്ന് മോഡലുകൾക്കും സോറിയാനോയുടെ ഡ്യുവോ ഫ്ലെക്സ് ഇലക്ട്രിക് മോട്ടോർ ലഭിക്കും. രണ്ട് മോട്ടോറുകൾ ഒരു തരം ബോക്സർ ഘടനയിൽൽ ചേരുന്ന തരത്തിലുള്ള നൂതനമായ ഒരു മോട്ടോർ ക്രമീകരണമാണ് വാഹനത്തിന് ലഭിക്കുന്നത്.

മോട്ടോറിന്റെ ഇരു വശങ്ങളും ഒന്നിച്ച് അല്ലെങ്കിൽ സ്വതന്ത്രമായി പ്രവർത്തിപ്പിക്കാൻ കഴിയും. നാഗരിക സവാരിക്ക്, ബാറ്ററി റേഞ്ച് ലാഭിക്കാൻ ഒരൊറ്റ മോട്ടോർ ഉപയോഗിക്കുന്നു, മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്നതിന് രണ്ട് മോട്ടോറുകളും ഒരേസമയം പ്രവർത്തിക്കും.

സിംഗിൾ ചാർജിൽ 150 കിലോമീറ്റർ മൈലേജ് ബൈക്ക് അവകാശപ്പെടുന്നു. മണിക്കൂറിൽ 180 കിലോമീറ്ററാണ് ഇലക്ട്രിക് ബൈക്കിന്റെ പരമാവധി വേഗത. നവംബർ നടക്കുന്ന EICMA 2020 ഷോയിൽ ഈ ബൈക്കുകൾ പ്രഖ്യാപിക്കാനാണ് സാധ്യത.