ആനപ്പാപ്പാനല്ല, ആനക്കാരി ജയശ്രീ. അങ്ങനാണ് പാലക്കാട് കൽപ്പാത്തിക്കാർക്ക് ജയശ്രീയെ വിളിക്കാനിഷ്ടം. അച്ഛന്റെ മരണ ശേഷമാണ് കുടുംബത്തിലെ മൂന്നാമത്തെ മകൾ ആയ ജയശ്രീ ബാബു എന്ന കൊമ്പനെ പരിപ്പാലിപ്പിക്കുന്നത്. പാരമ്പര്യമായി ആന കുടുംബത്തിലെ ഒരു അംഗത്തെപ്പോലെ ബാബുവിനെ നോക്കുന്നു. ഉത്സവങ്ങൾക്ക് പോകുമ്പോൾ ഇവരും പോകാറുണ്ട്. എഴുന്നെള്ളിപ്പ് കണ്ട് തിരിച്ച് വരും.
ലോക്ക് ഡൗൺ ആയതോടെ ആനയ്ക്കുള്ള ഈറയും പട്ടയും ക്ഷാമമായി. സൻമനസുള്ള പാലക്കാട് സ്വദേശിയായ മണികണ്ഠൻ എന്ന യുവാവ് പട്ടയും ഈറയും എത്തിച്ച് കൊടുക്കാറുണ്ട്. മഴക്കാലം ആയതോടെ ഉത്സവങ്ങളും ഇല്ലാതെയായി അടുത്ത ഉത്സവ സീസണിനായി കാത്തിരിക്കുകയാണ് ഇവർ. ജയശ്രീ ആനയുടമ മാത്രമല്ല പാപ്പനും കൂടിയാണ് ആനയെ തളയ്ക്കാനും മെരുക്കാനും പുരുഷനുമാത്ര മല്ല സ്ത്രിക്കും കഴിമെന്ന് തെളിയിച്ചയാളാണ് ഇവർ.
കൽപ്പാത്തി ചാത്തപുരം ഗ്രാമത്തിലെ പരേതനായ നാരായണ അയ്യരുടെ ഇളയ മകൾ ആണ് ജയശ്രീ അമ്മ തങ്കവും സഹോദരിമാർ സാവിത്രി ലക്ഷ്മി എന്നിവർ അടങ്ങുന്നതാണ് കുടുംബം. കുട്ടിക്കാലത്ത് എഴുന്നെള്ളിപ്പിന് പോകുമ്പോൾ അച്ഛന്റെ കുടെ പോകാറുണ്ട്. അങ്ങിനെയാണ് ആന പ്രേമം ഉണ്ടായത്. കേരളത്തിലെ ആനയുടമ സംഘത്തിലെ ഏക വനിതയാണ് ഇവർ.
"നമ്മളുടെ വീട്ടിലെ അംഗത്തെപോലെ നോക്കുന്നു. നമ്മളു കഴിക്കുന്ന ഭക്ഷണങ്ങളൊക്കെ ആനയ്ക്കും കൊടുക്കും. രാവിലെ ആറരമുതൽ വരും. നമ്മൾക്ക് അതിനെയും കാണണം അതിന് നമ്മളെയും കാണണം"-ജയശ്രീ പറയുന്നു.