russia
RUSSIA

വാഷിംഗ്ടൺ: ലോകത്താകെ കൊവിഡ് രോഗികൾ 73 ലക്ഷം കടന്നു. മരണം 4.14 കവിഞ്ഞു. നിലവിൽ 36 ലക്ഷത്തിലധികം പേർ രോഗവിമുക്തരായി. അമേരിക്ക, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളുടെ സ്ഥിതി മാറ്റമില്ലാതെ തുടരുന്നു. രോഗവ്യാപനം ശക്തമായിരുന്നെങ്കിലും റഷ്യയിൽ പ്രതിദിന മരണം 100നകത്ത് ഒതുങ്ങിയിരുന്നു. എന്നാൽ, ഇന്നലെ രാജ്യത്ത് പ്രതിദിന മരണം 200 കവിഞ്ഞതോടെ ഭരണകൂടം ആശങ്കയിലാണ്. രോഗികളുടെ എണ്ണം അഞ്ച് ലക്ഷത്തിലെത്താറായി. ദിനവും 8000ത്തിലധികം പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നത്. ആകെ മരണം 6,358.

അമേരിക്കയിൽ രോഗവ്യാപനത്തിന് നേരിയ ശമനം കൈവന്നിരുന്നു. എന്നാൽ, ഇപ്പോൾ രാജ്യത്തെ 22 സംസ്ഥാനങ്ങളിൽ കൊവിഡ് വീണ്ടും വർദ്ധിച്ചതായി റിപ്പോർട്ടുകളുണ്ട്. ആകെ മരണം 20 ലക്ഷത്തിലധികം. രോഗികൾ ഒരു ലക്ഷത്തിലധികം. ബ്രസീലിൽ രോഗികൾ ഏഴ് ലക്ഷം കവിഞ്ഞു. ആകെ മരണം 38,497.

 ജൂൺ 24 മുതൽ മലേഷ്യയിൽ സ്കൂളുകൾ തുറക്കും. ഹെയർഡ്രെസറുകളും, സലൂണുകളും ഉടൻ തുറക്കും.

 ആഫ്രിക്കയിൽ രണ്ട് ലക്ഷം രോഗികൾ.

 ബൾഗേറിയയിൽ ജൂൺ അവസാനം വരെ അടിയന്തരാവസ്ഥ.

 അർജന്റീനയിൽ ഇന്നലെ മാത്രം 1000 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഇത്രയും കേസുകൾ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത്.

ഗൾഫിൽ വ്യാപനം ശക്തം

നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് ശക്തമാവുകയാണ്. സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 37 പേർ മരിച്ചു. ആകെ മരണം - 783. കുവൈറ്റ്, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലും സ്ഥിതി ഒട്ടും മെച്ചമല്ല.

ഗൾഫ് കൊവിഡ് മീറ്റർ ‌- രോഗികൾ - മരണം

ഖത്തർ - 71,879 - 62

യു.എ.ഇ - 39,904 - 283

കുവൈറ്റ് - 33,140 - 273

ഒമാൻ - 18,887 - 84

സൗദി അറേബ്യ - 108,571 - 783