1

"അകലം നല്ലതാ..." ഭരണഘടനാ ലംഘനം നടത്തിയ വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ കമ്മിഷൻ ഓഫീസിന് മുന്നിൽ നടത്തിയ ഉപവാസസമരത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സ്വീകരിക്കുന്നതിനിടെ ജില്ലാ പ്രസിഡന്റ് രശ്മിയിൽ നിന്നും അകലം പാലിച്ച് ഷാൾ കൈയ്യിലേറ്റുവാങ്ങുന്നു. സംസ്ഥാന അധ്യക്ഷൻ ലതിക സുഭാഷ് സമീപം.