tharoor
sasitharoor

ന്യൂഡൽഹി:- രാജ്യത്തെ കർഷകരുടെ അവസ്ഥ യാദൃശ്ചികമായി പ്രഖ്യാപിച്ച ലോക്ഡൗണോടെ വളരെ മോശമായതായി ശശി തരൂർ എംപി. ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് കൃഷി ചെയ്തവയ്ക്ക് മതിയായ പ്രതിഫലം അവർക്ക് ലഭിച്ചില്ല. മാത്രമല്ല സർക്കാർ പ്രഖ്യാപിച്ച പാക്കേജിൽ കൃഷിക്കാർ‌ക്ക് മതിയായ കരുതലുമില്ല. അവർ വലിയ കടത്തിലാണെന്നും കേന്ദ്രസർക്കാരിനെ വിമർശിച്ച് ശശി തരൂർ അഭിപ്രായപ്പെട്ടു.

ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ ഈ രൂക്ഷ വിമർശനം. 'കൃഷിക്കാർക്ക് നൽകിയ പാക്കേജിലെ ധന സഹായം അവർക്ക് ഒട്ടും പര്യാപ്തമല്ല. അവർക്ക് കൂടുതൽ സഹായം ആവശ്യമാണ്.' അദ്ദേഹം കുറിച്ചു.

The condition of our farmers is worsening thanks to the unplanned #lockdown & completely broken supply chain. Last harvest didn't yield good monetary value since farmers unable to sell. They are heavily in debt &Govt's package provides them nothing. They need help! #किसान_के_बोल

— Shashi Tharoor (@ShashiTharoor) June 10, 2020

കൃഷിക്കാരുടെ മദ്ധ്യവർത്തികളായി നിൽക്കുന്നവർക്കെതിരെ ശക്തമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. 'വിയർപ്പൊഴുക്കുന്ന കർഷകരിൽ നിന്നും ലാഭമുണ്ടാക്കുകയാണ് ഇവർ.' എഫ്സിഐകൾ നേരിട്ട് കൃഷിവിഭവങ്ങൾ വാങ്ങി ജനങ്ങൾക്ക് വിതരണം ചെയ്യണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു. സാധാരണക്കാരന് അത് വലിയ സഹായമാകുന്നതിനൊപ്പം മദ്ധ്യവർത്തികളായവരെ അങ്ങനെ ഒഴിവാക്കാനും കഴിയുമെന്ന് അദ്ദേഹം മറ്റൊരു ട്വീറ്റിലൂടെ അറിയിച്ചു.