നീല സാരിയിലെ അതി മനോഹരിയായി ആൻ അഗസ്റ്റിൻ. സാമൂഹ്യ മാദ്ധ്യമങ്ങളിൽ തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കുന്ന ആൻ അഗസ്റ്റിൻ പുതിയ ചിത്രം ഏറെ ശ്രദ്ധനേടുന്നു. സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കാറുണ്ട്. നീലസാരിയിൽ ഇട്ട ഫോട്ടോയ്‌ക്കൊപ്പം ചെറിയ കുറിപ്പും താരം പങ്കുവച്ചു. 'വസ്ത്രധാരണം നിങ്ങളുടെ യഥാർത്ഥ സെൽഫിനെ പ്രതിഫലിപ്പിക്കുന്ന ചില ദിവസങ്ങളുണ്ട്. കോട്ടൺ വസ്ത്രങ്ങളുടെ ആ മനോഹാരിതയേയും സിൽവർ ആഭരണങ്ങളെയും കുപ്പിവളകളെയും പ്രണയിക്കുന്നു,' ആൻ അഗസ്റ്റിൻ കുറിക്കുന്നു.എൽസമ്മയെന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ആൻ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ കൊണ്ടു തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു.