സോൾ,പ്യോഗ്യാഗ്: ദക്ഷിണ കൊറിയയ്‌ക്കെതിരെ പുതിയതും കൂടുതൽ കടുപ്പമേറിയതുമായ സമ്മർദ്ദ പ്രചാരണത്തിൽ പ്രധാന പങ്കുവഹിക്കാനൊരുങ്ങി ഉത്തര കൊറിയൻ സ്വേച്ഛാധിപതി കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യോ ജോംഗ്. കിമ്മിന്റെ അടുത്ത സഹായി എന്നതിലുപരി സുപ്രധാന നയപരമായ പങ്ക് ഭരണകാര്യങ്ങളിൽ ജോംഗ് വഹിക്കുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. ദക്ഷിണ കൊറിയയുമായുള്ള എല്ലാ ആശയവിനിമയ സംവിധാനങ്ങളും ഉത്തര കൊറിയ നിറുത്തലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജോംഗും രംഗത്തിറങ്ങിയിരുക്കുന്നത്.
ഇതിനുമുമ്പ്, കിമ്മിന്റെ പ്രോട്ടോക്കോൾ ഓഫീസർ എന്ന നിലയിലാണ് ജോംഗ് അറിയപ്പെട്ടിരുന്നത്. എന്നാൽ, ഇപ്പോൾ ഭരണകാര്യങ്ങളിൽ ജോംഗ് കൂടുതൽ ഇടപെടുന്നുണ്ട്.