നാടൻ വിഭവങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. തനി നാടൻ രുചിയിൽ വ്യത്യസ്ഥമായൊരു കപ്പ പുഴുക്കും ബീഫ് തോരനും പരീക്ഷിച്ചാലൊ?
ബീഫ് തോരൻ ആവശ്യമുള്ള ചേരുവകൾ
ബീഫ് - ഒന്നര കിലോ
ഇഞ്ചി ചതച്ചത് - 50 ഗ്രാം
വെളുത്തുള്ലി ചതച്ചത് - 25 ഗ്രാം
പച്ച മുളക് ചതച്ചത് - 10 എണ്ണം
ചെറിയ ഉള്ളി ചതച്ചത് - അര കിലോ
ഇറച്ചി മസാല - 2 സ്പൂൺ
വെളിച്ചെണ്ണ - ആവശ്യത്തിന്
കടുക് - ആവശ്യത്തിന്
വറ്രൽ മുളക് - 4 എണ്ണം
മഞ്ഞൾ പൊടി - അര സ്പൂൺ
മുളക് പൊടി - 2 ടേബിൾ സ്പൂൺ
തേങ്ങ ചിരകിയത് - ആവശ്യത്തിന്
പാകം ചെയ്യേണ്ട വിധം
മഞ്ഞൾപ്പൊടി, ഉപ്പ്, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് ബീഫ് നന്നായി വേവിക്കുക. ശേഷം ഒരു പരന്ന പാത്രം ചൂടാക്കി അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ കടുക്, വറ്റൽ മുളക്, കരിവേപ്പില, വെളുത്തുള്ളി ചതച്ചത്, ഉള്ലി ചതച്ചത്, മഞ്ഞൾ പൊടി, പച്ചമുളക്, ഇഞ്ചി ചതച്ചത് എന്നിവ ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി വഴറ്റുക. ഇതിൽ വേവിച്ച ബീഫ് ചേർത്ത് 5 മിനിട്ട് പാകം ചെയ്യുക. ഇതിലേയ്ക്ക് മസാലക്കൂട്ടും മുളക് പൊടിയും തേങ്ങ ചിരകിയതും ചേർക്കുക. 5 മിനിട്ടിന് ശേഷം കറിവേപ്പില ചേർത്ത് വാങ്ങി വെയ്ക്കാം.
കപ്പ പുഴുങ്ങിയത്
ആവശ്യത്തിന് വെള്ളം ചേർത്ത് വേവിച്ച കപ്പയിൽ, വറുത്ത് വെച്ചിരിക്കുന്ന കടുക്, ഉഴുന്ന് പരിപ്പ്, വറ്റൽ മുളക്, കരിവേപ്പില എന്നിവ താളിച്ച ശേഷം ചിരകിയ തേങ്ങ ചേർത്തെടുക്കുക. രുചികരമായ ബീഫ് തോരനൊപ്പം ചൂടോടെ വിളമ്പാം.